'ഇങ്ങനെ ദേഷ്യപ്പെടല്ലേ നിന്റെ ചങ്ക് പൊട്ടി പോകും' എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ?

തീവ്രമായി ദേഷ്യപ്പെടുന്നത് ഹൃദയാഘാതത്തിന് കാരണമാകുമോ?

dot image

'നീ ഇങ്ങനെ ദേഷ്യപ്പെടല്ലേ... വല്ല ഹാര്‍ട്ട് അറ്റാക്കും വരും' എന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ചിലരൊക്കെ ദേഷ്യപ്പെടുമ്പോള്‍ നമുക്ക് പലര്‍ക്കും തോന്നിയിട്ടുള്ള ഒരു കാര്യമാണിത്. പതിവായുള്ളതും തീവ്രമായതുമായ കോപം ഒരു വൈകാരിക പൊട്ടിത്തെറി മാത്രമല്ല. കോപം അല്ലെങ്കില്‍ ദേഷ്യം സ്ഥിരമായി മാറുമ്പോള്‍ ശരീരത്തിനുള്ളില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാം.

കോപം വരുമ്പോള്‍ ശരീരത്തില്‍ എന്താണ് സംഭവിക്കുന്നത്?

കോപം ആളിക്കത്തുമ്പോള്‍ ഒരു വൈകാരിക അവസ്ഥയേക്കാള്‍ ഉപരിയായി തീവ്രമായ ശരീരിക പ്രതികരണങ്ങള്‍ ഉണ്ടാകുന്നു. ഹൃദയമിടിപ്പ് വര്‍ധിക്കുന്നു, രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നു. സ്ട്രസ് ഹോര്‍മോണുകളായ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയ സമ്മര്‍ദ്ദ ഹോര്‍മോണുകള്‍ വലിയ അളവില്‍ പുറത്തുവിടുന്നു. പെട്ടെന്നുണ്ടാകുന്ന ഈ മാറ്റങ്ങള്‍ ശരീരത്തെ അപകടത്തിലേക്ക് നയിക്കുന്നു. സ്ഥിരമായി അമിതദേഷ്യം പ്രകടിപ്പിക്കുന്ന ആളാണെങ്കില്‍ അത് രക്കുഴലുകളെ ബുദ്ധിമുട്ടിലാക്കുകയും ധമനികളില്‍ നീര്‍വീക്കം വരുത്തുകയും ചെയ്യും.

കോപവും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം

കോപവും ഹൃദയാഘാതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. 2014ല്‍ യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ തീവ്രമായ കോപ പ്രകടത്തിന് ശേഷമുള്ള രണ്ട് മണിക്കൂറില്‍ ഹൃദയാഘാത സാധ്യത ഏകദേശം അഞ്ച് മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. അതുപോലെ 2015 ല്‍ നടത്തിയ മറ്റൊരു പഠനത്തില്‍ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സകൂളിലെ ഗവേഷകര്‍ എടുത്തുകാണിച്ച പ്രധാന കാര്യം അടിസ്ഥാന സാഹചര്യങ്ങളോ ജീവിതശൈലിയോ കാരണം ദുര്‍ബലരായ ആളുകളില്‍ ഇടയ്ക്കിടയ്ക്ക് കോപിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍കക്ക് കാരണമാകുന്നു എന്നാണ്. അതുകൊണ്ടുതന്നെ പുകവലി, ആഹാര ശീലങ്ങള്‍ പോലെയുളള ദീര്‍ഘകാല ശീലങ്ങള്‍ മാത്രമല്ല ഹൃദയാഘാതത്തിന് കാരണമാകുന്നതെന്ന് ഈ പഠനങ്ങള്‍ പറയുന്നു.

കോപം മാത്രമാണോ ഹൃദയാഘാതത്തിന് കാരണം

ആരോഗ്യമുളള ഒരു വ്യക്തിയില്‍ കോപം മാത്രം നേരിട്ട് ഹൃദയാഘാതത്തിന് കാരണമാകുന്നില്ല. എന്നാല്‍ നിരന്തരമായി കോപമെന്ന മാനസികാവസ്ഥയിലൂടെ കടന്നുപോകുകയും ഉയര്‍ന്ന സമ്മര്‍ദ്ദാവസ്ഥയിലേക്ക് തള്ളപ്പെടുകയും ചെയ്യുമ്പോള്‍ അത് പതുക്കെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇടയ്ക്കുടെയുണ്ടാകുന്ന കോപവും നിരാശയും ശരീരത്തെ നിരന്തരമായ സമ്മര്‍ദ്ദാവസ്ഥയില്‍ എത്തിക്കും. കാലക്രമേണ ഈ വിട്ടുമാറാത്ത വൈകാരിക സമ്മര്‍ദ്ദം എന്‍ഡോതെലിയന്‍ ഡിസ്ഫങ്ഷനിലേക്ക് നയിച്ചേക്കാം. രക്തക്കുഴലുകള്‍ ശരിയായി വികസിക്കാത്ത അവസ്ഥയാണിത്. ഇത് ഹൃദയത്തിന് ആവശ്യമായ ഓക്‌സിജനും രക്തവും ലഭിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. ഉയര്‍ന്ന കോപമുളള ആളുകളുടെ കൊറോണറി ധമനികളില്‍ കാല്‍സ്യം നിക്ഷേപം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്ന് സൈക്കോസോമാറ്റിക് മെഡിസിനില്‍ നടത്തിയ ഒരു പഠനം തെളിയിച്ചിട്ടുണ്ട്.

Content Highlights :Can intense anger cause a heart attack? The link between anger and heart attack

dot image
To advertise here,contact us
dot image