Top

കൃത്രിമക്കാലില്‍ ഒരു മാലാഖ; വൈറല്‍ ഫോട്ടോഷൂട്ട്

പരിമിതകളോട് പരിഭവമില്ലാതെ പ്രതിസന്ധികളെ തോല്‍പ്പിച്ചു കൊണ്ട് പറക്കുകയാണ് ഫാത്തിമ.

28 Sep 2021 9:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൃത്രിമക്കാലില്‍ ഒരു മാലാഖ; വൈറല്‍ ഫോട്ടോഷൂട്ട്
X

ഫോട്ടോഗ്രാഫിയില്‍ വേറിട്ട പരീക്ഷണങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടിയിട്ടുളള ആതിര ജോയിയുടെ ചിത്രങ്ങള്‍ വീണ്ടും വൈറലാവുന്നു. വളര്‍ച്ച കുറഞ്ഞ വലതു കാലുമായി ജനിച്ച ഫാത്തിമയെന്ന പാത്തുവിനെ മോഡലാക്കി ഒരുക്കിയ മാലാഖയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നത്. വര്‍ക്കല ബീച്ചിന്റെ പശ്ചാത്തലത്തില്‍ മാലാഖയെ പോലെയാണ് പാത്തുവിനെ ക്യാമറക്കു മുമ്പില്‍ എത്തിച്ചിരിക്കുന്നത്.



ഒരുപാട് പരിഹാസങ്ങളേയും വെല്ലുവിളികളേയും അതിജീവിച്ചാണ് ഫാത്തിമ മോഡലിങ് മേഖലയിലേക്ക് വരുന്നത്. ആറാം ക്ലാസു വരെ ഒറ്റക്കാലുവെച്ച് നടന്നിരുന്ന ഇവര്‍ പിന്നീട് കൃത്രിമക്കാലിന്റെ സഹായത്തോടെയായിരുന്നു ജീവിതം മുന്നോട്ട് നീക്കിയത്. സ്വന്തം സ്വപ്നങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി പറന്നുയുരുകയാണ് ഫാത്തിമ. പരിമിതകളോട് പരിഭവമില്ലാതെ പ്രതിസന്ധികളെ തോല്‍പ്പിച്ചു കൊണ്ട് പറക്കുകയാണ് ഫാത്തിമ. 2021ലെ ഏഷ്യന്‍ ഫാഷന്‍ അവാര്‍ഡ് ടൈറ്റില്‍ വിജയിയാണ് ഇവര്‍.



Next Story

Popular Stories