Top

'ആനുകൂല്യം ലഭിക്കുന്നതുവരെ പഴയ രീതിയില്‍ തന്നെ തീയേറ്റര്‍ തുറക്കും'; തീരുമാനം തീയേറ്റര്‍ ഉടമകളുടെ യോഗത്തില്‍

തമിഴ് സൂപ്പര്‍സാറ്റാര്‍ സിനിമകള്‍ക്ക് 55 ശതമാനവും മറ്റ് സിനിമകള്‍ക്ക് 50 ശതമാനം തീയേറ്റര്‍ ഷെയര്‍ നല്‍കാമെന്ന് സഘടന അറിയിച്ചു.

23 Oct 2021 7:06 AM GMT
ഫിൽമി റിപ്പോർട്ടർ

ആനുകൂല്യം ലഭിക്കുന്നതുവരെ പഴയ രീതിയില്‍ തന്നെ തീയേറ്റര്‍ തുറക്കും; തീരുമാനം തീയേറ്റര്‍ ഉടമകളുടെ യോഗത്തില്‍
X

സര്‍ക്കാര്‍ മുമ്പാകെ വച്ച ആവശ്യങ്ങള്‍ ആനുകൂല്യം ലഭിക്കുന്നതുവരെ പഴയ രീതിയില്‍ തന്നെ തിയേറ്റര്‍ തുറക്കുമെന്ന് തീയേറ്റര്‍ ഉടമകള്‍. കൊച്ചിയില്‍ നടന്ന തീയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനമായത്. തമിഴ് സൂപ്പര്‍സാറ്റാര്‍ സിനിമകള്‍ക്ക് 55 ശതമാനവും മറ്റ് സിനിമകള്‍ക്ക് 50 ശതമാനം തീയേറ്റര്‍ ഷെയര്‍ നല്‍കാമെന്ന് സഘടന അറിയിച്ചു. സിനിമകള്‍ റിലീസുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ മാത്രമേ വിതരണക്കാര്‍ക്ക് അഡ്വാന്‍സ് കൊടുക്കാന്‍ പാടുള്ളൂവെന്നും കൂടുതല്‍ തുക നല്‍കിയാല്‍ സഘടനയ്ക്ക് ഉത്തരവാദിത്വം ഇല്ലെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.

തീയേറ്റര്‍ തുറക്കുന്നതിന് മുന്നോടിയായി സിനിമ സഘടനകളുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. സംഘടനകള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെത്തുമെന്നും ഒറ്റക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നുമാണ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഇരുപത്തിയഞ്ചാം തീയതി തന്നെ തീയേറ്റര്‍ തുറക്കണമെന്ന് മന്ത്രി സംഘടനാ ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ നിര്‍മ്മാതാക്കളുടെ സംഘടന പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്. വിനോദനികുതി വൈദ്യുതി ചാര്‍ജ് എന്നിവയില്‍ ഇളവ് വേണം, തീയേറ്റര്‍ ഉടമകള്‍ക്ക് പത്തു ലക്ഷം രൂപ സര്‍ക്കാര്‍ വായ്പ നല്‍കണം, ഡബിള്‍ വാക്‌സിന്‍ എന്നുള്ള കാര്യം സര്‍ക്കാര്‍ പുനഃപരിശോധിക്കണം എന്നീ ആവശ്യങ്ങളാണ് നിര്‍മാതാക്കളുടെ സംഘടന സര്‍ക്കാരിനോട് മുന്നോട്ടുവെച്ചത്.


Next Story

Popular Stories