Top

ഗോഡ്‌സെയെ തൂക്കിലേറ്റിയിട്ട് എഴുപത്തിരണ്ട് വര്‍ഷം; പ്രതീകാത്മക വധശിക്ഷയുമായി യൂത്ത് കോണ്‍ഗ്രസ്

15 Nov 2021 10:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗോഡ്‌സെയെ തൂക്കിലേറ്റിയിട്ട് എഴുപത്തിരണ്ട് വര്‍ഷം; പ്രതീകാത്മക വധശിക്ഷയുമായി യൂത്ത് കോണ്‍ഗ്രസ്
X

മഹാത്മ ഗാന്ധിയുടെ ഘാതകന്‍ നാഥൂറാം വിനായക് ഗോഡ്‌സെയുടെ വധ ശിക്ഷ നടപ്പാക്കി 72 വര്‍ഷം പിന്നിടുമ്പോള്‍ പ്രതീകാത്മക വധശിക്ഷ നടപ്പാക്കി യൂത്ത് കോണ്‍ഗ്രസ്. തൃശൂര്‍ കൈപമംഗലം യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് പീടികയില്‍ ആണ് വ്യത്യസ്തമായ സമര പ്രതിഷേധ പരിപാടി അരങ്ങേറിയത്. എഴുപത്തി രണ്ട് ഗോഡ്സെ കോലം ഉണ്ടാക്കി പരസ്യമായി തെരുവില്‍ പ്രതീകാത്മകാമായി തൂക്കിലേറ്റിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിച്ചത്.

ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റിയപ്പോള്‍ മഹാത്മാ ഗാന്ധിയുടെ ഫോട്ടോ ഉയര്‍ത്തി പിടിച്ചും പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കാളിയായി. പ്രതീകാത്മക വധശിക്ഷ നടപ്പാക്കിയതിന് ശേഷം മധുര പലഹാരങ്ങളും വിതരണം ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന്‍ ആയിരുന്നു പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. ചരിത്ര വസ്തുതകള്‍ മറച്ച് വെക്കുവാനും വക്രീകരിക്കാനും ശ്രമിക്കുന്ന ആര്‍എസ്എസ് നയങ്ങള്‍ക്കുള്ള മറുപടിയാണ് ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബര്‍ 15 ന് തങ്ങള്‍ സംഘടിപ്പിച്ചതെന്ന് ശോഭ സുബിന്‍ പറഞ്ഞു. സംഘപരിവാര്‍ ചരിത്രത്തെ എത്ര മാറ്റുവാന്‍ ശ്രമിച്ചാലും നവംബര്‍ 15 എന്ന ദിനം സംഘപരിവാര്‍ എന്താണ് എന്ന് വിളിച്ചോതുന്നുണ്ട്. പുതിയ ചരിത്രത്തെ നിര്‍മ്മിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇന്നേ ദിനം ഗോഡ്‌സെയെ തൂക്കിലേറ്റിക്കൊണ്ട് നല്‍കുന്നത്.

കൈ പമംഗലം യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഷെഫീക്ക് ഇ എ അധ്യക്ഷത വഹിച്ചു. കൈപമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഷാഹിര്‍ പഴുപറമ്പില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ടി എം ഷാഫി എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

1949 നവംബര്‍ 15ന് അംബാല ജയിലില്‍ വച്ചായിരുന്നു നാഥുറാം ഗോഡ്‌സെയേയും, നാരായണ്‍ ആപ്‌തെയുടെയും വധശിക്ഷ നടപ്പാക്കിയത്. സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ആദ്യത്തെ വധശിക്ഷയായിരുന്നു മഹാത്മാഗാന്ധി വധക്കേസിലെ പ്രതികളായ നാഥുറാം ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയുടേയും.

Next Story

Popular Stories