Top

അഴിമതി; ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

പരിശോധനയില്‍ 773 തസ്തികയിലേക്കുള്ള നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള ഫയലുകള്‍ സംസ്ഥാനത്ത് കെട്ടികിടക്കുകയാണെന്ന് കണ്ടെത്തി.

5 Aug 2022 7:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഴിമതി; ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
X

തിരുവനന്തപുരം:സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. അധ്യാപക-അനധ്യാപക നിയമനവുമായി ബന്ധപ്പെട്ടും ഉദ്യോഗസ്ഥരുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സെക്ഷനിലും അഴിമതിയും ക്രമക്കേടും നടന്നതായി വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന.

സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റിലും തിരുവനന്തപുരം, ചെങ്ങന്നൂര്‍ ,കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ,കണ്ണൂര്‍ എന്നിവിടങ്ങലളിലെ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ഓഫീസിലുമാണ് പരിശോധന നടന്നത്.

ഇന്ന് രാവിലെ 11 മണി മുതല്‍ 'ഓപ്പറേഷന്‍ റെഡ് ടേപ്പ് 'എന്ന പേരിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന ആരംഭിച്ചത്. പരിശോധനയില്‍ 773 തസ്തികയിലേക്കുള്ള നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള ഫയലുകള്‍ സംസ്ഥാനത്ത് കെട്ടികിടക്കുകയാണെന്ന് കണ്ടെത്തി. ഏറ്റവും കൂടതല്‍ ഫയലുകള്‍ തീരുമാനമാകാതെ കിടക്കുന്നത് മലപ്പുറം ജില്ലാ ഓഫീസിലാണ്. വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള 66 ഫയലുകളും ഡെപ്യൂട്ടി ഓഫീസുകളില്‍ കെട്ടികിടക്കുന്നുണ്ട്.

STORY HIGHLIGHTS: Vigilance Raid in Higher Secondary Offices

Next Story