'മസാല ബോണ്ട് ഇഡിയുടെ പരിധിയില്‍ വരില്ല'; തോമസ് ഐസകിന് നോട്ടീസ് കൊടുത്തതില്‍ പ്രസക്തിയില്ലെന്ന് വി ഡി സതീശന്
11 Aug 2022 5:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: മുന്‍ധനമന്ത്രി തോമസ് ഐസകിനെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കിഫ്ബി പ്രവര്‍ത്തനത്തില്‍ തോമസ് ഐസകിന് ഇഡി നോട്ടീസ് കൊടുത്തതില്‍ പ്രസക്തിയില്ല. മസാലബോണ്ട് എടുത്ത കേസ് അന്വേഷിക്കാന്‍ ഇഡിക്ക് സാധിക്കില്ലെന്നും, അത് ഇഡിയുടെ പരിധിയില്‍ വരില്ലെന്നും വി ഡി സതീശന് പ്രതികരിച്ചു.
'കള്ളപ്പണം വെളുപ്പിക്കല്‍ നടന്നു എന്നതല്ല ആക്ഷേപം, വിദേശത്ത് പോയി കൂടുതല്‍ പലിശയ്ക്ക് കടമെടുത്തു എന്നാണ്. അത് ഇഡിയുടെ പരിധിയില്‍ എങ്ങനെ വരുമെന്ന് അറിയില്ല. ഇഡിയുടെ അധികാര പരിധിയില്‍ ഇത് വരില്ല എന്നാണ് എന്റെ വിശ്വാസം', വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.
ചെയ്ത കുറ്റം എന്താണെന്ന് പറയാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ലെന്ന് തോമസ് ഐസക് പ്രതികരിച്ചിരുന്നു. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള സമന്‍സ് ഇഡി പിന്‍വലിക്കണം. കാരണം പറഞ്ഞാന്‍ നിയമാനുസൃതമായി ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ യാതൊരു എതിര്‍പ്പുമില്ല. കുറ്റമെന്താണെന്ന് പറയാന്‍ കഴിയുന്നില്ലെങ്കില്‍ നോട്ടീസ് പിന്‍വലിക്കണമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.
Story Highlights: VD Satheesan Supporting Thomas Isaac