Top

കൊച്ചി മെട്രോ ചരിഞ്ഞ തൂണിന്റെ അറ്റകുറ്റപണി; ശനിയാഴ്ച മുതൽ പത്തടിപ്പാലത്ത് ഗതാഗത നിയന്ത്രണം

കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്പർ പില്ലർ മുതൽ 350ാം പില്ലർ വരെയുള്ള ഭാഗത്ത് ശനിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

18 March 2022 2:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചി മെട്രോ ചരിഞ്ഞ തൂണിന്റെ അറ്റകുറ്റപണി; ശനിയാഴ്ച മുതൽ പത്തടിപ്പാലത്ത് ഗതാഗത നിയന്ത്രണം
X

കൊച്ചി: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്പർ പില്ലർ മുതൽ 350ാം പില്ലർ വരെയുള്ള ഭാഗത്ത് ശനിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ചരിഞ്ഞ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. റോഡിന്റെ ഇരു ദിശയിലും നിയന്ത്രണങ്ങൾ ഉണ്ടാകും.

അതേസമയം, പത്തടിപ്പാലത്തെ 347-ാം നമ്പർ പില്ലറിന്റെ അടിത്തറയിൽ ഉണ്ടായ ബലക്ഷയം സംബന്ധിച്ച് യാതൊരുവിധ ആശങ്കയും വേണ്ടെന്ന്കെഎംആർഎൽ. തൂണിന്റെ ബലക്ഷയം എത്രയും വേഗം പരിഹരിക്കാനാവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ബലപ്പെടുത്തൽ ജോലികൾ തിങ്കളാഴ്ച ആരംഭിക്കും. ഇതോടൊപ്പം ആളുകളുടെ സംശയ അകറ്റുന്നതിനായി പത്തടിപ്പാലത്തിന് സമീപമുള്ള പില്ലറുകളും പരിശോധനയ്ക്ക് വിധേയമാക്കും. കരാർ കാലാവധി കഴിഞ്ഞു പോയതാണെങ്കിലും കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക് നാഥ് ബെഹ്റയുടെ അഭ്യർത്ഥന പ്രകാരം എൽ ആൻഡ് ടി ബലപ്പെടുത്തൽ ജോലികൾ ഏറ്റെടുത്ത് ചെയ്യുകയാണ്. എൽ ആൻഡ് ടീം പ്രതിനിധികളും കെഎംആർഎൽ സംഘവും നിലവിലുളള മെട്രൊറെയിൽ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിൽ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ്തന്നെ ജോലികൾ പൂർത്തിയാക്കുമെന്നും കെഎംആർഎൽ അറിയിച്ചു.

ഒരു മാസം മുമ്പാണ് കൊച്ചി പത്തടിപ്പാലത്തെ മെട്രോ തൂൺ ചരിഞ്ഞതായി കണ്ടെത്തിയത്. ഇതേതുടർന്ന് മെട്രോ ട്രാക്കിൻറെ അലൈൻമെൻറിന് അകൽച്ച സംഭവിച്ചിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തിയപ്പോഴാണ് തൂണിനായി നടത്തിയ പൈലിംഗ് താഴെ പാറ നിരപ്പിൽ എത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. നിലവിൽ അടിത്തറയും പാറയും തമ്മിൽ ഒരു മീറ്ററോളം അകൽച്ചയുണ്ടെന്നാണ് സാ​ങ്കേതിക പരിശോധനയിൽ കണ്ടെത്തിയത്. ഇതാണ് തൂണിൻറെ ബലക്ഷയത്തിനിടയാക്കിയത്.

Story highlights: Traffic will be restricted at Kochi Metro Pathadipalam station from Saturday

Next Story