കുന്നംകുളത്ത് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു; 'ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ'
കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ സൈഫുദ്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
1 Nov 2022 2:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍: കുന്നംകുളത്ത് ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം. ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മറ്റിയംഗവും കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറിയുമായ കേച്ചേരി സ്വദേശി സൈഫുദ്ദീനാണ് വെട്ടേറ്റത്. ആക്രമണത്തില്‍ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ സൈഫുദ്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സൈഫുദീനെ ഒരു സംഘമാളുകള്‍ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു.
ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. കേച്ചേരിയില്‍ കഴിഞ്ഞ ദിവസം നടന്ന ഗ്രാമോത്സവം പരിപാടിക്കിടെ എസ്ഡിപിഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് സൈഫുദീന്‍ നേരെയുണ്ടായ വധശ്രമമെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്.
- TAGS:
- Thrissur
- DYFI
- DYFI leader
- Kerala
Next Story