Top

'മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകള്‍ പോകുന്നത് യുഎസിലേക്ക്'; ബിലീവേഴ്‌സ് ചര്‍ച്ച് വഴിയെന്ന് സ്വപ്‌ന സുരേഷ്

'അതില്‍ ഡയറക്ടര്‍മാരില്‍ ഒരാളാണ് ഷാജ് കിരണ്‍'

10 Jun 2022 11:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകള്‍ പോകുന്നത് യുഎസിലേക്ക്; ബിലീവേഴ്‌സ് ചര്‍ച്ച് വഴിയെന്ന് സ്വപ്‌ന സുരേഷ്
X

പാലക്കാട്: മുഖ്യമന്ത്രിയുടേയും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും ഫണ്ടുകളെല്ലാം അമേരിക്കയിലേക്കാണ് പോകുന്നതെന്ന് സ്വപ്‌ന സുരേഷ്. ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് ഇത് അമേരിക്കയിലേക്ക് പോകുന്നത്. ഇത് ഷാജ് കിരണ്‍ തന്നോട് പറഞ്ഞ ഓഡിയോയില്‍ ഉണ്ട്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് ഷാജ് കിരണ്‍. മുഖ്യമന്ത്രിയടക്കമുള്ള ആളുകളുടെ ബിനാമിയാണ് ഷാജ് കിരണ്‍. മൂന്നും അഞ്ചും ശതമാനം കമ്മീഷന്‍ വാങ്ങുന്ന റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ മാത്രമായ ഷാജിന് എങ്ങനെയാണ് ഇത്രയും കമ്പനികളുടെ ഡയറക്ടറാവാന്‍ കഴിയുന്നതെന്നും സ്വപ്‌ന സുരേഷ് ചോദിച്ചു. പാലക്കാട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു സ്വപ്‌ന സുരേഷ്.






സ്വപ്‌ന സുരേഷിന്റെ വാക്കുകള്‍:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്റേയും ഫണ്ടുകളെല്ലാം പോകുന്നത് യുഎസിലോട്ടാണ്, ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് എന്ന് ഈ ഓഡിയോയില്‍ പറയുന്നുണ്ട്. അതില്‍ ഡയറക്ടര്‍മാരില്‍ ഒരാളാണ് ഷാജ് കിരണ്‍.

എത്രയോ കമ്പനികളുടെ ഡയറക്ടറാണ് ഷാജ് കിരണ്‍. അഞ്ച് ശതമാനം, മൂന്ന് ശതമാനം കമ്മീഷന്‍ വാങ്ങി നടക്കുന്ന ലാന്‍ഡ് ബ്രോക്കര്‍ ഇത്രേയും കമ്പനിയുടെ ഡയറക്ടര്‍ ആവുമോ. പുള്ളിയുടെ ബാക്ക് അപ്പ് ഒന്ന് മനസ്സിലാക്കി നോക്കിയേ. ഞാന്‍ വിളിക്കുമ്പോ എന്റെ ഓഫീസില്‍ വന്ന് ഇങ്ങനെയൊരു നെഗോസിയേഷന്‍ നടത്തണമെങ്കില്‍ അയാളൊരു സ്റ്റുപ്പിഡ് ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ.

ഇബ്രാഹിമിന്റേയും ഷാജ് കിരണിന്റേയും അഭിമുഖങ്ങള്‍ നിങ്ങള്‍ കണ്ടു നോക്കിയേ. ഒരു ഇന്റര്‍വ്യൂവില്‍ പറയും മുഖ്യമന്ത്രിയെ ടിവിയില്‍ കൂടി കണ്ടിട്ടുണ്ട്. മറ്റൊരു ഇന്റര്‍വ്യൂവില്‍ പറയും മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്നപ്പോ കണ്ടിരുന്നുവെന്ന്. പിന്നെപ്പറയും നികേഷ് കുമാറിനെ അറിയില്ല. ഇന്ത്യാവിഷനില്‍ ജോലി ചെയ്യുമ്പോഴാണെന്ന്. പിന്നെപ്പറയുന്നു, ഇന്റര്‍വ്യൂ സെറ്റ് ചെയ്യാന്‍ ആണെന്ന്. പിന്നെ പറയുന്നത് എന്താണ്, ബാത്ത് റൂമില്‍ നിന്നും സ്വപ്‌ന പേടിച്ച് വിറച്ച് വിളിച്ചപ്പോള്‍ സത്യം വെളിയില്‍ കൊണ്ടുവരാന്‍ നികേഷ് കുമാറിനോടൊരു സ്‌പെഷ്യല്‍ ഇന്‍ര്‍വ്യൂ ചോദിച്ചതാണെന്ന്. ഓഡിയോയില്‍ എന്താണ് സത്യമെന്നുണ്ട്. ഇതില്‍ നികേഷ് കുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ പറയുന്നില്ല. മുഖ്യമന്ത്രി ഉള്‍പ്പെട്ടിട്ടുണ്ട് എന്നും ഞാന്‍ പറയുന്നില്ല.

ഇത്രേം ഫണ്ട്‌സ് കൈകാര്യം ചെയ്യുന്ന, ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ആളായ ഷാജ് കിരണ്‍ നെഗോഷ്യേറ്റ് ചെയ്യാന്‍ വരുമ്പോ മാനസികാവസ്ഥയെന്താണെന്ന് നിങ്ങള്‍ ആലോചിച്ച് നോക്കിയേ.

ഈ ഓഡിയോ കേട്ട് നോക്കൂ. രാത്രിക്ക് രാത്രി കേസ് എടുക്കും. നിങ്ങളുടെ അഭിഭാഷകനോട് പറ. മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കാന്‍. പിറ്റേ ദിവസം പന്ത്രണ്ട് മണിവരെ അറസ്റ്റ് ചെയ്യില്ല. പത്ത് മണിവരെയാണ് തന്നിരിക്കുന്ന ഡെഡ്‌ലൈന്‍. സരിത്തിനെ ഒഴിവാക്കാന്‍ പറയുക.

ഈ ഓഡിയോ ക്ലിപ്പ് പ്രകാരം, ഓഡിയോ ക്ലിപ്പിലില്ലാത്ത മറ്റ് ഒത്തിരി ഡീറ്റയില്‍സ് പ്രകാരം ഇപ്പറഞ്ഞ എല്ലാവരുടേയും ബിനാമികളില്‍ ഒരാളാണ് ഷാജ് കിരണ്‍. പ്രത്യേകിച്ചും, ബഹുമാനപ്പെട്ട് മുഖ്യമന്ത്രി.

STORY HIGHLIGHTS: Swapna Suresh says Shaj Kiran is the Benami of Pinarayi Vijayan and Kodiyeri Balakrishnan, thier funds are going to US through Believers Church

Next Story