Top

മീഡിയാവണ്‍ വിലക്ക്: പത്രപ്രവര്‍ത്തക യൂണിന്റെ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്

28 March 2022 6:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മീഡിയാവണ്‍ വിലക്ക്: പത്രപ്രവര്‍ത്തക യൂണിന്റെ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്
X

ന്യൂഡല്‍ഹി: മീഡിയാവണ്‍ വിലക്കില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹര്‍ജിയുടെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കൈമാറാന് കെയുഡബ്ലൂജെയ്ക്ക് കോടതി അനുമതി നല്‍കി. യൂണിയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹാരിസ് ബീരാനാണ് ഹാജരാവുന്നത്.

കേസില്‍ ഏപ്രില്‍ ഏഴിന് അന്തിമ വാദം കേള്‍ക്കുമെന്ന് നേരത്തെ സുപ്രീംകോടതി അറയിച്ചിരുന്നു. പത്രപ്രവര്‍ത്തക യൂണിയന് പുറമെ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ചാനല്‍ ജീവനക്കാരും നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സില്ലെന്നതിന്റെ പേരിലായിരുന്നു ചാനലിന്റെ സംപ്രേഷണം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ജനുവരി 31ന് വിലക്കിയത്. ഇതിന് എതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. ഇതിനെതിരെയായിരുന്നു മീഡിയ വണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ചാനലിന്റെ ആവശ്യം സുപ്രീംകോടതി അനുവദിച്ചിരുന്നു.

STORY HIGHLIGHTS: Supreme Court Issues Notice On Kerala Union of Working Journalist's Plea Challenging Centre's Telecast Ban On Media One Channel

Next Story