ആലുവയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വിദ്യാര്‍ത്ഥി തെറിച്ചുവീണു; ഗുരുതര പരുക്ക്
ആലുവ- പെരുമ്പാവൂര്‍ റൂട്ടില്‍ ഓടുന്ന ബസില്‍ നിന്നാണ് വിദ്യാര്‍ത്ഥി വീണത്
18 Nov 2022 7:35 AM GMT
ജെയ്ഷ ടി.കെ

കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്. ആലുവ- പെരുമ്പാവൂര്‍ റൂട്ടില്‍ ഓടുന്ന ബസില്‍ നിന്നാണ് വിദ്യാര്‍ത്ഥി വീണത്. കുട്ടിയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ഒക്കല്‍ എസ്എന്‍എച്ച്എസ്എസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ബസില്‍ നിന്ന് വീണത്. ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. തിരക്കുമൂലം ഫൂട്ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥി, പെരിയാര്‍ ജംക്ഷനില്‍ എത്തി ബസ് നിര്‍ത്തുന്നതിനിടെ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
Story Highlights: Student Student falls off from KSRTC bus in Aluva
Next Story