Top

കത്ത് വിവാദം; പ്രത്യേക കൗൺസിൽ യോഗം ഇന്ന്, പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

18 Nov 2022 10:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കത്ത് വിവാദം; പ്രത്യേക കൗൺസിൽ യോഗം ഇന്ന്, പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം
X

തിരുവനന്തപുരം: നഗരസഭാ കത്ത് വിവാദം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം ഇന്ന് ചേരും. മേയർ ആര്യ രാജേന്ദ്രനെതിരെ രണ്ടാഴ്ചയായി സമരം തുടരുന്ന പ്രതിപക്ഷ പാർട്ടികൾക്ക് മുന്നിൽ വിഷയം ചർച്ച ചെയ്യാനാണ് പ്രത്യേക കൗൺസിൽ ചേരുന്നത്. വൈകുന്നേരം നാലു മണിക്കാണ് യോഗം ചേരുക.

പ്രതിപക്ഷ പ്രതിഷേധത്തിൽ യോഗം പ്രക്ഷുബ്‌ദമാകാനാണ് സാധ്യത. യോഗത്തിൽ മേയർ അധ്യക്ഷത വഹിക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫും കൗൺസിൽ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കത്ത് നൽകിയിരുന്നു. എന്നാൽ ഈ രണ്ട് ആവശ്യങ്ങളും ഭരണ സമിതി തള്ളുകയും ചെയ്തു. പേരിനു മാത്രമായി കൗൺസിൽ യോഗം ചേർന്ന് പിരിയാമെന്ന്, കരുതേണ്ടെന്ന് ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ പാർട്ടികൾ കൗൺസിൽ യോഗത്തിലും പ്രതിഷേധങ്ങൾ ഉയർത്താനാണ് സാധ്യത.

അതേസമയം വിവാദ കത്തിന്മേലുളള പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഡിജിപിക്ക് കൈമാറിയേക്കും. കേസ് സിബിഐ അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതി ഈ മാസം 25ന് പരിഗണിക്കും. ബിജെപി കൗൺസിലർമാർ നടത്തിവരുന്ന അനിശ്ചിതകാല ഉപവാസ സമരവും യുഡിഎഫ് കൗൺസിലർമാർ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹവും തുടരുകയാണ്.

STORY HIGHLIGHTS: special council meeting today to discuss the letter controversy

Next Story