Top

'ഒരു ജനപ്രിയ സ്‌പോണ്‍സറിന്റേയും ചീട്ട് വാങ്ങിയല്ല ആര്യ മേയറായത്'; ജെബി മേത്തറിനെതിരെ പി വി അന്‍വര്‍

''പണക്കൊഴുപ്പിന്റെ ബലത്തില്‍ ഒരു സ്ഥാനത്തും ഓട് പൊളിച്ചിറങ്ങി വന്നിരിക്കുന്ന ആളല്ല മാഡം.''

10 Nov 2022 10:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു ജനപ്രിയ സ്‌പോണ്‍സറിന്റേയും ചീട്ട് വാങ്ങിയല്ല ആര്യ മേയറായത്; ജെബി മേത്തറിനെതിരെ പി വി അന്‍വര്‍
X

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന് നേര്‍ക്ക് അധിക്ഷേപ പരാമര്‍ശം നടത്തിയ ജെബി മേത്തര്‍ എംപിക്കെതിരെ പിവി അന്‍വര്‍. ഒരു ജനപ്രിയ സ്‌പോര്‍ണസറിന്റെയും ചീട്ട് വാങ്ങിയല്ല ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരത്തിന്റെ മേയറായതെന്ന് ജെബി മേത്തറിന്റെ പേര് പരാമര്‍ശിക്കാതെ അന്‍വര്‍ പറഞ്ഞു. അങ്ങനെ വന്നവരൊക്കെ പറയുമ്പോള്‍ വീട്ടില്‍ പോയി ഇരിക്കാനല്ല ആര്യയെ സിപിഐഎം മേയറാക്കിയതെന്നും ആര്യയുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ സമയമാവുമ്പോള്‍ പറയാമെന്നും അന്‍വര്‍ കുറിച്ചു.

പിവി അന്‍വര്‍ പറഞ്ഞത്: ''പണക്കൊഴുപ്പിന്റെ ബലത്തില്‍ ഒരു സ്ഥാനത്തും ഓട് പൊളിച്ചിറങ്ങി വന്നിരിക്കുന്ന ആളല്ല മാഡം. മേയര്‍ ആര്യ രാജേന്ദ്രന്‍. ഒരു ജനപ്രിയ സ്‌പോര്‍ണസറിന്റെയും ചീട്ട് വാങ്ങിയല്ല മാഡം. ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരത്തിന്റെ മേയറായത്. അങ്ങനെ വന്നവരൊക്കെ പറയുമ്പോള്‍ വീട്ടില്‍ പോയി ഇരിക്കാനല്ല മാഡം. ആര്യ രാജേന്ദ്രനെ സി.പി.ഐ.എം തിരുവനന്തപുരത്തിന്റെ മേയറാക്കിയത്. ആര്യയുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ സമയമാവുമ്പോള്‍ പറയാം മാഡം.. ഇങ്ങനെ തിരക്ക് കൂട്ടല്ലേ..''



തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെയാണ് ജെബി മേത്തര്‍ ആര്യയെ അധിക്ഷേപിച്ചത്. 'കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ'. എന്ന പോസ്റ്ററുമായാണ് ജെബി മേത്തര്‍ എത്തിയത്. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ജെബി മേത്തര്‍ രംഗത്തെത്തി.

''തിരുവനന്തപുരത്ത് മേയറായി നില്‍ക്കേണ്ട കാര്യമില്ല. ഏറ്റവും സേഫായ സ്ഥലം കോഴിക്കോടാണ്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഞാന്‍ താമസിക്കുന്നത് ഭര്‍ത്താവിന്റെ വീട്ടിലാണ്. അതൊരു മോശം കാര്യമല്ല. ആര്യ മേയറായിട്ട് നില്‍ക്കേണ്ട. പെട്ടിയെടുത്ത് പോയിക്കോട്ടേ.''-ജെബി മേത്തര്‍ പറഞ്ഞു.

Next Story

Popular Stories