Top

'ചായ കുടിച്ചാൽ തീരുന്ന പ്രശ്നമേ ഉണ്ടാകാറൊളളൂ'; ​ഗവർണർ-സർക്കാർ പോരിൽ പരോക്ഷ പരാമർശവുമായി പി എസ് ശ്രീധരൻ പിളള

ഏകാഭിപ്രായത്തിൽ എത്തുന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു

29 Oct 2022 8:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചായ കുടിച്ചാൽ തീരുന്ന പ്രശ്നമേ ഉണ്ടാകാറൊളളൂ; ​ഗവർണർ-സർക്കാർ പോരിൽ പരോക്ഷ പരാമർശവുമായി പി എസ് ശ്രീധരൻ പിളള
X

കോഴിക്കോട്: മുഖ്യമന്ത്രിമാരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ അവരുമൊത്ത് ചായ കുടിച്ച് സംസാരിച്ച് തീർക്കാറാണ് പതിവെന്ന് ഗോവ ​ഗവർണർ പി എസ് ശ്രീധരൻ പിളള. ചായകുടിച്ച് സംസാരിച്ച് ഏകാഭിപ്രായത്തിൽ എത്തുന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുളള പോര് രൂക്ഷമായിരിക്കെയാണ് പി എസ് ശ്രീധരൻ പിളളയുടെ പരോക്ഷ പരാമർശം. കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങിനിടെയാണ് പിഎസ് ശ്രീധരൻ പിളളയുടെ പരാമർശം.

ഗോവ യൂണിവേഴ്‍സിറ്റി സിൻഡിക്കറ്റിലേക്ക് ഗുരുവായൂരപ്പൻ കോളജ് മലയാളം വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ്റെ പേര് ശുപാർശ ചെയ്തതുമായി ബന്ധപ്പെട്ട സംസാരത്തിനിടെയാണ് പി എസ് ശ്രീധരൻ പിളള ഇക്കാര്യം പറഞ്ഞത്. മിസോറാം ​ഗവർണർ ആയിരുന്നപ്പോഴും ഇപ്പോൾ ​ഗോവയുടെ ​ഗവർണർ പദവിയിലിരിക്കുമ്പോഴും തനിക്ക് മുഖ്യമന്ത്രിമാരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ശ്രീധരൻ പിളള പറഞ്ഞു.

​'ഗോവയിൽ ഒട്ടേറെ പ്രശ്‌നങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ ഞാന്‍ ബന്ധപ്പെട്ട മന്ത്രിമാരേയും മുഖ്യമന്ത്രിയേയും വിളിക്കും. നമ്മുക്ക് ഒന്നിച്ച് ചായ കുടിച്ച് സംസാരിക്കാമെന്ന് ഞാന്‍ പറയും. വ്യത്യസ്ത അഭിപ്രായങ്ങള്‍ സംസാരിക്കും ഒടുവില്‍ ഒരു ഏകാഭിപ്രായത്തില്‍ എത്തുന്ന പതിവ് ആണ് ഇതുവരെ സ്വീകരിച്ചിട്ടുളളത്.' എന്ന് പിഎസ് ശ്രീധരൻ പിളള പറഞ്ഞു.

STORY HIGHLIGHTS: PS Sreedharan Pillai made an indirect reference to the governor-government issue

Next Story