Top

'എംവി ഗോവിന്ദന്‍ പ്രാക്ടിക്കലായ മികച്ച തിയറി'; മന്ത്രികാലത്തെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രവീണ്‍ പരമേശ്വര്‍

''മാഷ് സിപിഎമ്മിന്റെ താത്ത്വിക മുഖം ആണ്, പാര്‍ട്ടി ക്ലാസ് എടുക്കുന്ന സൈദ്ധാന്തികന്‍ ആണ്.''

10 Sep 2022 9:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംവി ഗോവിന്ദന്‍ പ്രാക്ടിക്കലായ മികച്ച തിയറി; മന്ത്രികാലത്തെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രവീണ്‍ പരമേശ്വര്‍
X

മന്ത്രി സ്ഥാനം വഹിക്കുമ്പോള്‍ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രവീണ്‍ പരമേശ്വര്‍. മികച്ച തിയറി പോലെ പ്രാക്റ്റിക്കലായി മറ്റൊന്നില്ല എന്ന വരികള്‍ സഹിതമാണ് പ്രവീണ്‍ പരമേശ്വര്‍ ഗോവിന്ദന്‍ മാസ്റ്ററുടെ മന്ത്രികാലത്തെ ഭരണ നേട്ടങ്ങള്‍ വിലയിരുത്തുന്നത്. കുടുംബശ്രീ, ഷീ സ്റ്റാര്‍ട്‌സ്, തൊഴില്‍സഭ തുടങ്ങിയ വിഭാഗങ്ങളിലെ കാര്യങ്ങളാണ് പ്രവീണ്‍ വിശദമാക്കുന്നത്. ഗോവിന്ദന്‍ മാസ്റ്ററുടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ എംബി രാജേഷിന് സാധിക്കട്ടേയെന്നും പ്രവീണ്‍ ആശംസിച്ചു.

പ്രവീണ്‍ പരമേശ്വര്‍ പറഞ്ഞത്: 'There is nothing os practical as a good theory' 'മികച്ച തിയറി പോലെ പ്രാക്റ്റിക്കലായി മറ്റൊന്നില്ല'. അമേരിക്കന്‍ സോഷ്യല്‍ സൈക്കോളജിസ്റ്റായ Kurt Lewin ന്റെ വരികളാണ്.

ഈ വരികളുടെ depth ശെരിക്ക് മനസ്സിലാക്കണമെങ്കില്‍ കഴിഞ്ഞ 15 മാസത്തെ എം വി ഗോവിന്ദന്‍ മാസ്റ്ററുടെ MV Govindan Master മിനിസ്റ്റര്‍ എന്ന നിലയിലെ പ്രവര്‍ത്തനം നോക്കിയാല്‍ മതി.

കെ - ഡിസ്‌ക്, നോളഡ്ജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ auxiliary group തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ചില പരിപാടികളുടെയും ചര്‍ച്ചകളുടെയും ഭാഗമായതിന്റെ അനുഭവത്തിലും മാഷിന്റെ ചില പ്രസംഗങ്ങള്‍ ഈ കാലയളവില്‍ കേട്ടതിന്റെയും context ല്‍ നേരിട്ടറിയുന്ന ചില കാര്യങ്ങള്‍ സൂചിപ്പിക്കാം.

1. കുടുംബശ്രീ to the next level!

കേരളത്തിന്റെ സാമ്പത്തിക സാമൂഹിക വികസനത്തിന് അടിത്തറ പാകുവാന്‍ കഴിയുന്ന മൂവ്‌മെന്റുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കുടുംബശ്രീ. വളരെ മികച്ച രീതിയിലാണ് ഇന്ന് കുടുംബശ്രീ മുന്നോട്ടു പോകുന്നത്. എന്നാല്‍ ആധുനിക വിപണിയുടെയും സാങ്കേതികവിദ്യയുടെയും എല്ലാ സാധ്യതകളെയും ഉപയോഗിച്ചുകൊണ്ട് കുടുംബശ്രീയെ next ലെവലില്‍ എത്തിക്കുക എന്നതായിരുന്നു പുതിയ വിഷന്‍.

കുടുംബശ്രീ ഉത്പന്നങ്ങളെ വില്‍ക്കുവാന്‍ ആമസോണ്‍ മാതൃകയില്‍ ഒരു web platform, ഓരോ ഉത്പന്നത്തിനും കൃത്യമായ ബ്രാന്‍ഡിംഗ് നല്‍കുവാന്‍ exclusive ബ്രാന്‍ഡിംഗ് ടീം, സംരംഭങ്ങള്‍ക്ക് മെന്ററിങ് നല്‍കുവാന്‍ പ്രൊഫഷണല്‍ സംവിധാനം. ഒരു മുതലാളിത്ത സംവിധാനത്തില്‍ കച്ചവടം നടത്തുമ്പോള്‍ അവിടെ വേണ്ടത് തികച്ചും പ്രൊഫഷണല്‍ ആയ strategy ആണെന്ന തികച്ചും പ്രാക്ടിക്കല്‍ ആയ അപ്പ്രോച്ച് ആയിരുന്നു adopt ചെയ്തിരുന്നത്.

2. SHE STARTS

കുടുംബശ്രീ യിലേക്ക് പുതിയ തലമുറ കടന്നുവരുന്നില്ല. ഇന്നുള്ള അംഗങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ എന്താകും കുടുംബശ്രീ. പുതിയ തലമുറയ്ക്ക് വേണ്ടി എങ്ങനെയാണ് ഈ പ്രസ്ഥാനത്തിനെ യൂസ് ചെയ്യുവാന്‍ കഴിയുന്നത്. ഇതായിരുന്നു മറ്റൊരു ചിന്ത. അതിന്റെ ഉത്തരമായാണ് കുടുംബശ്രീ auxiliary group ഉം അതിനെത്തുടര്‍ന്ന് SHE STARTS ഉം envisage ചെയ്തത്.

കേരളത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള Business Accelerator. ലോകത്തിലെ ഏതു ബിസിനസ് ആക്‌സിലറ്ററുമായി കിടപിടിക്കുന്ന ഒരു മോസ്റ്റ് മോഡേണ്‍ platform. മൂന്നു ലക്ഷത്തിലധികം യുവതികളാണ് ഇതിനോടകം ഈ ആശയത്തിന്റെ ഭാഗമായിട്ടുള്ളത്. കുടുംബശ്രീക്ക് ഒരു new gen മുഖവും കേരളത്തിലെ സ്ത്രീ സംരംഭകത്വത്തെ വേറൊരു ലെവലില്‍ എത്തിക്കുന്ന ആശയവുമാകും SHE STARTS.

3. തൊഴില്‍ സഭ

ആഹാരം, വസ്ത്രം, കിടപ്പാടം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ വലിയൊരു പരിധിവരെ പരിഹരിച്ചു കഴിഞ്ഞ കേരളത്തില്‍ വികസനത്തിന് അടുത്തു വേണ്ടത് തൊഴിലാണ്.

കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുവാന്‍ sporadic ആയി നടക്കുന്ന ചില പരിപാടികളും disconnected ആയ ജോബ് ഫെയറുകളും മാത്രം കൊണ്ട് കഴിയില്ല, ഒരു മാസ്സ് പബ്ലിക് movement ആണിതിന് വേണ്ടത് എന്നതായിരുന്നു കാഴ്ചപ്പാട് . അങ്ങനെയാണ് 'തൊഴില്‍ സഭ' എന്ന ആശയം രൂപപ്പെട്ടത്. കേരളത്തിലെ 21000 ത്തിലധികം വാര്‍ഡുകളില്‍ തൊഴില്‍ അന്വേഷകര്‍ ഒത്തുകൂടുന്ന തൊഴില്‍ സഭകള്‍ ചേരുന്നു. ഗ്രാമസഭകള്‍ പോലെ. അവിടെ പുതിയ തൊഴില്‍ അവസരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, information സെഷനുകള്‍, തൊഴിലുമായി ബന്ധപ്പെട്ടു ഓരോ വകുപ്പുകളിലും ഉള്ള പദ്ധതികളെ പരിചയപ്പെടുത്തല്‍, ലോക്കല്‍ മേഖലയിലെ മുതല്‍ വിദേശത്തെ തൊഴില്‍ അവസരങ്ങള്‍ വരെ തൊഴില്‍ അന്വേഷകര്‍ക്കു കണക്ട് ചെയ്തു കൊടുക്കുക തുടങ്ങി അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ തൊഴില്‍ ഇല്ലായ്മയെ വലിയ രീതിയില്‍ പരിഹരിക്കുന്നതിനുള്ള വന്‍ പദ്ധതി ആണ് തൊഴില്‍ സഭ. നഗരങ്ങളില്‍, ചില കോണ്‍ഫെറന്‍സ് റൂമുകളില്‍, intellectual ചര്‍ച്ചകളില്‍ ഒക്കെ ഒതുങ്ങിനിന്നിരുന്ന റോബോട്ടിക്സും, ജീനോം ടെക്നോളജിയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഒക്കെ ഇനി ഓരോ വാര്‍ഡിലെയും തൊഴില്‍ സഭകളിലേക്കു ഇറങ്ങി വരും. ഭാവിയിലെ മലയാളി തൊഴിലിനെക്കുറിച്ചു അറിവുനേടുന്നതും തൊഴില്‍ നേടുന്നതും തൊഴില്‍ സഭകളിലൂടെ ആയിരിക്കും.

ആശയം രൂപപ്പെട്ടത് മുതല്‍ സെപ്റ്റംബര്‍ 20 തിന് ധര്‍മ്മടത്തു നടക്കുന്ന ആദ്യ തൊഴില്‍ സഭ വരെയുള്ള സ്പാന്‍ വെറും മൂന്നു മാസം ആണ്. ഇതിനായി മാഷിനോടൊപ്പം വേഗതയില്‍ ഓടിയ കില ടീം വലിയ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

4. കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ സ്പീഡ് അപ്പ്

തൊഴില്‍ സഭകളിലൂടെ മൊബിലൈസ് ചെയ്യപ്പെടുന്ന, aware ആക്കപ്പെടുന്ന യൂത്ത് നെ channelize ചെയ്യുവാന്‍ ഏറ്റവും മികച്ച pathway ആയി അദ്ദേഹം കണ്ടത് കേരള നോളഡ്ജ് ഇക്കോണമി മിഷന്‍ ആയിരുന്നു.

കെ-ഡിസ്‌ക് ന്റെ കീഴിലെ നോളഡ്ജ് ഇക്കോണമി മിഷന്‍ LSGD വകുപ്പിനെ സമീപിക്കുന്നത് തൊഴില്‍ അന്വേഷകരുടെ സര്‍വ്വേ നടത്തുവാന്‍ കുടുംബശ്രീയുമായി collaborate ചെയ്യുന്നതിനാണ്. ഏതാണ്ട് ഒരു വര്ഷം കൊണ്ട് കേരളത്തിലെ തൊഴില്‍ അന്വേഷകരുടെ/ തൊഴില്‍ ചേഞ്ച് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരുടെ ഡാറ്റ ബാങ്ക് തയ്യാറാക്കുക എന്നതായിരുന്നു ലക്ഷ്യം എന്നാണ് ഓര്മ. അവിടെ നിന്ന് മിനിസ്റ്റര്‍ ഈ പദ്ധതി സത്യത്തില്‍ ഫുള്‍ ആയി own ചെയ്യുവാരുന്നു. ഒരു വര്ഷം കൊണ്ട് തീര്‍ക്കുവാന്‍ ഉദ്ദേശിച്ച സര്‍വ്വേ തീര്‍ന്നത് രണ്ടാഴ്ച കൊണ്ടാണ്. 54 ലക്ഷം പേരെയാണ് 60000 ലധികം കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്ന് നടത്തിയ ഈ സര്‍വ്വേയിലൂടെ ഐഡന്റിഫൈ ചെയ്തത്.

നമുക്കു ആദ്യം ഒരു പൈലറ്റ് വേണ്ടേ എന്ന ആരുടെയോ ചോദ്യത്തിന്, 'success ആകുവോന്നു ടെസ്റ്റ് ചെയ്തു നോക്കാനല്ലേ പൈലറ്റ്? ഇത് success ആകും. അതില്‍ സംശയം ഒന്നും വേണ്ട. നമുക്ക് നേരിട്ട് പരിപാടി തുടങ്ങാം'. എന്നതായിരുന്നു മറുപടി.

സര്‍വ്വേ ചെയ്തതില്‍ തീര്‍ന്നില്ല. അടുത്ത ഒരു മാസത്തിനുള്ളില്‍ ഈ 54 ലക്ഷത്തില്‍ 22 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 27 ലക്ഷത്തിലധികം പേരെ വീണ്ടും കോണ്‍ടാക്ട് ചെയ്തു നോളഡ്ജ് മിഷന്റെ പ്ലാറ്റുഫോമില്‍ രജിസ്റ്റര്‍ ചെയ്യിച്ചു കഴിഞ്ഞു. ഇനി ഇതില്‍ 20 ലക്ഷം പേര്‍ക്ക് അടുത്ത നാല് വര്‍ഷത്തില്‍ സ്‌കില്ലിങ് ചെയ്തു ജോലി കൊടുക്കുക എന്നതാണ് ലക്ഷ്യം.

കേരളത്തിലെ ഏറ്റവും meticulous ഓഫീസര്‍ ആയ Dr K M Abraham സാറും, K-DISC മെമ്പര്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ സാറും, ശ്രീകല ടീച്ചര്‍ മധു സര്‍, റിയാസ് സര്‍ തുടങ്ങിയവരുമായി ചേര്‍ന്ന് നടത്തിയ ഈ ഡ്രൈവിംഗ് നോളഡ്ജ് മിഷനെ ഏറ്റവും ചുരുങ്ങിയത് ഒരു ഒന്നര വര്‍ഷം മുന്നിലേക്ക് എത്തിച്ചു എന്ന് മാത്രമല്ല അടുത്ത നാല് വര്ഷം ഓടാനുള്ള fuel ഉം കൊടുത്തു.

5. ഡിസൈന്‍

കുടുംബശ്രീയുടെ next level growth, പുത്തന്‍ തലമുറയ്ക്കായി SHE STARTS, തൊഴില്‍ സഭ, നോളഡ്ജ് ഇക്കോണമി മിഷന്‍ ഇങ്ങനെ വളരെ കണക്റ്റഡ് ആയ കാര്യങ്ങള്‍ നവകേരള വികസനം എന്ന ലക്ഷ്യത്തില്‍ മുന്നോട്ടു പോകുമ്പോഴാണ് മറ്റൊരു interesting ആശയം ഉണ്ടാകുന്നത്.

കേരളത്തിന് ഒരു ഡിസൈന്‍ വേണം !

കേരളത്തിലെ കെട്ടിടങ്ങള്‍, ചുവരുകള്‍, വീടുകള്‍, പാര്‍ക്കുകള്‍, വഴിയരികിലെ ബോര്‍ഡുകള്‍ തുടങ്ങി ഓരോ മൂക്കിനും മൂലയ്ക്കും ഒരു ഡിസൈന്‍ ഉണ്ടാവണം. പാറശാല മുതല്‍ മഞ്ചേശ്വരം വരെ സഞ്ചരിക്കുമ്പോള്‍ ഓരോ ഫ്രെയിമും നമുക്ക് ക്യാമറയില്‍ പകര്‍ത്തുവാന്‍ കഴിയുന്ന രീതിയില്‍ മനോഹരവും നമ്മുടെ വികസന കാഴ്ചപ്പാടിനെ ഉയര്‍ത്തിപ്പിടിക്കുന്നതും ആകണം.

അത് ചുമ്മാ അങ്ങനെ ചിന്തിച്ചു വിടുകയല്ല, മന്ത്രിയെന്ന നിലയില്‍ പങ്കെടുത്ത അവസാന പരിപാടിയില്‍ LSGD വകുപ്പിന് ഒരു ലോഗോ അവതരിപ്പിച്ചു കൊണ്ട് 'കേരളാ ഡിസൈന്‍' എന്ന ആശയം തുടങ്ങുകയാണ് ചെയ്തത്. പുതിയ മന്ത്രിക്കു മുന്നോട്ടെടുക്കുവാന്‍ കഴിയുന്ന രീതിയില്‍ ഈ ആശയം വ്യക്തമാക്കി രൂപപ്പെടുത്തിയിട്ടുണ്ട്.

6. International Center For Leadership Studies

നേതൃ പഠനത്തിനായി, especially സോഷ്യല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ രംഗത്തെ നേതൃത്വം, ഒരു ലോകോത്തര സ്ഥാപനം. ഈ ആശയം ആണ് കിലയുടെ നേതൃത്വത്തില്‍ ഉള്ള, സി എം ജൂണില്‍ തറക്കല്ലിട്ട, അതി വേഗത്തില്‍ വികസനം മുന്നോട്ടു പോകുന്ന International Center For Leadership Studies ന്റെ രൂപീകരണത്തിലേക്കു നയിച്ചത്. ഒരു Center of Excellence ആയി ഇതിനെ രൂപപ്പെടുത്തി എടുക്കുക എന്നതാണ് ലക്ഷ്യം. ഈ സ്ഥാപനം തളിപ്പറമ്പിലെ കില യുടെ ക്യാമ്പസ്സില്‍ പ്രവര്‍ത്തനം ആരംഭിക്കും.

7. Institute of Public Policy And Leadership

കേരളത്തില്‍ നടന്നുവരുന്നതും ഇനി നടക്കുവാന്‍ പോകുന്നതുമായ കേരള മോഡല്‍ വികസനം ഡോക്കുമെന്റ് ചെയ്ത്, അടുത്ത തലമുറയെ പഠിപ്പിച്ചുകൊണ്ട് അവരിലൂടെ എല്ലാ നാട്ടിലും (ഏതു പാര്‍ട്ടി ഭരിച്ചാലും) ഇത് implement ചെയ്യുവാന്‍ കഴിയണം എന്നതാണ് മറ്റൊരു ചിന്ത.

പബ്ലിക് പോളിസി, സോഷ്യല്‍ എന്റര്‍പ്രെന്യൂര്‍ഷിപ്, Local Self Governance ഈ വിഷയങ്ങളില്‍ കേരളത്തിന് ലോകത്തിനെ ധാരാളം പഠിപ്പിക്കുവാന്‍ ഉണ്ടാകും. അതിനായി നമുക്ക് നമ്മുടേതായ സ്ഥാപനം വേണം. ഈ മൂന്നു വിഷയങ്ങളില്‍ മാസ്റ്റേഴ്‌സ് courses നടത്തുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ കോളേജ് കില (Kerala Institute of Local Administration) യുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ ആരംഭിച്ചു കഴിഞ്ഞു.

Oxford പോലുള്ള മികച്ച സര്‍വ്വകലാശാലകളില്‍ ഏറ്റവും ഡിമാന്‍ഡ് ഉള്ള കോഴ്സുകളില്‍ ഒന്നാണ് Masters in Public Policy. ഇതും മറ്റു രണ്ടു കോഴ്സുകളും കേരളത്തില്‍ മറ്റൊരു കോളേജിലും ഉള്ളതായി അറിവില്ല (correct me if I am wrong). ഒരു ലോകോത്തര സ്ഥാപനമായി ഇതിനെ വളര്‍ത്തുക എന്നതാണ് ലാര്‍ജ് വിഷന്‍.

8. ലോക്കല്‍ ഇക്കൊണോമിക് ഡിവലപ്‌മെന്റ്

വന്‍ കോര്‍പ്പറേറ്റ് നിക്ഷേപങ്ങള്‍ വരിക, കൂടുതല്‍ മൂലധനം സംസ്ഥാനത്ത് എത്തിക്കുക, അതിന്റെ ഫലം trickle down ചെയ്തു താഴെത്തട്ടില്‍ എത്തുക. ഇതാണ് ഏറ്റവും പ്രചാരത്തില്‍ ഉള്ള വികസന കാഴ്ചപ്പാട്. ഇതിനെ എതിര്‍ക്കുകയോ തള്ളിപ്പറയുകയോ അല്ല. മറിച്ചു അതിനോടൊപ്പം നമ്മുടെ ഓരോ പഞ്ചായത്തിലും അതിന്റേതായ ഒരു സാമ്പത്തിക വികസന പ്ലാന്‍ ഉണ്ടാവണം, ചെറു സംരംഭങ്ങള്‍ ഉണ്ടാകണം, സൂക്ഷമ സംരംഭങ്ങള്‍ ഉണ്ടാവണം, ഓരോ തൊഴിലാളിയും അവന്റെ ചുറ്റുവട്ടത്തുള്ള തൊഴില്‍ ദാതാവുമായും കണക്ട് ചെയ്യപ്പെടണം. അതിലൂടെ ഓരോ ലോക്കല്‍ മേഖലയും വികസിക്കുകയും അത് തുടര്‍ന്ന് സംസ്ഥാനത്തിന്റെ വികസനത്തില്‍ എത്തുകയും വേണം. ഈ down to up കാഴ്ചപ്പാടില്‍ ആണ് 'ലോക്കല്‍ ഇക്കൊണോമിക് ഡിവലപ്‌മെന്റ്' എന്ന ആശയത്തെ conceive ചെയ്തത്. ഈ ആശയം തന്റെ വകുപ്പിന്റെ പ്രധാന അജണ്ടകളില്‍ ഒന്നായി ഉള്‍പ്പെടുത്തുകയും ഇതിലേക്ക് എത്തുന്നതിനുള്ള കൃത്യമായ വിഷനും പ്ലാനും രൂപീകരിക്കുകയും ചെയ്തു.

9. സന്തോഷ കേരളം

മേല്‍പ്പറഞ്ഞ ഓരോ കാര്യങ്ങളും കൃത്യമായി achieve ചെയ്താല്‍ നമ്മളെത്തുക സന്തോഷ കേരളത്തിലേക്ക് ആണ് എന്നതാണ് line of thinking.

ഹാപ്പിനസ്സിനെ കുറിച്ച് വെറുതെ പറയുകയോ, ഒരു സെമിനാര്‍ നടത്തുകയോ അല്ല. എങ്ങനെ കേരളം ഈ രംഗത്തില്‍ മുന്നോട്ടു പോകണം എന്നതില്‍ കൃത്യമായ ആശയം രൂപീകരിച്ചിട്ടുണ്ട്.

ആഹാരം, വസ്ത്രം, കിടപ്പാടം, അടിസ്ഥാന വിദ്യാഭ്യാസം തുടങ്ങിയവയില്‍ പുരോഗതി കൈവരിച്ചു കഴിഞ്ഞ കേരളം ഇനി നടന്നു കയറാനുള്ളത് ഹയര്‍ എഡ്യൂക്കേഷന്‍, തൊഴില്‍, ലോക്കല്‍ എക്കണോമിക് ഡിവലപ്‌മെന്റ് എന്നീ മേഖലകളില്‍ ആണെന്നും, അത് achieve ചെയ്താല്‍ ലോകത്തിലെ ഹാപ്പിനെസ്സ് index ല്‍ മുന്നിലുള്ള ഏതു രാജ്യത്തെക്കാളും നമ്മള്‍ ഉയരെ എത്തുമെന്നും ഉള്ള കാഴചപ്പാടില്‍ ആണ് മാഷ് തന്റെ ഓരോ പ്രൊജക്റ്റിനെയും സമീപിച്ചത്.

10. അഴിമതി 'ആരോപണം' പോലും കേട്ടുകേള്‍വിയില്ലാത്ത LSGD, Excise വകുപ്പുകള്‍

അഴിമതി എന്നും ഒരു വലിയ വിഷയമാണ്. അഴിമതി ഇല്ലങ്കിലും അഴിമതി ആരോപണം എങ്കിലും ലൈവ് ആയി ഉണ്ടാകും. എന്നാല്‍ ഇതില്ലാത്ത ഒരു 15 മാസമാണ് കടന്നു പോയത്. ഒരു ആരോപണം പോലും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല, അഴിമതിയുടെ ചെറു ചലനം എങ്കിലും നടത്തിയവര്‍ക്കെതിരെ നടപടി ഉണ്ടായിട്ടുമുണ്ട്.

15 മാസത്തില്‍ the man of theory നടത്തിയ പ്രാക്റ്റിക്കല്‍ സ്റ്റെപ്പുകള്‍ ആണ് ഇവിടെ സൂചിപ്പിച്ചതു.

മാഷ് സിപിഎം ന്റെ താത്ത്വിക മുഖം ആണ്, പാര്‍ട്ടി ക്ലാസ് എടുക്കുന്ന സൈദ്ധാന്തികന്‍ ആണ്. പക്ഷെ 'There is nothing os practical as a good theory' എന്നതിന് നല്ല ഉദാഹരണവും ആണ്.

ഈ വികസന movement നെ അതിന്റേതായ perspective ലും depth ലും ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന, മുന്നോട്ടു ഡ്രൈവ് ചെയ്യുവാന്‍ തിയറിറ്റിക്കല്‍ ക്ലാരിറ്റിയും പ്രാക്റ്റിക്കല്‍ wisdom വും, implementation ability യും ഉള്ള ശ്രീ എം ബി രാജേഷ് MB Rajesh ആണ് മാഷിന്റെ succeossr എന്നത് വലിയൊരു പ്രതീക്ഷയാണ്.

Hopeful.

Next Story