Top

'തനിക്ക് ഒരു പക്ഷമേയുള്ളൂ അത് സിപിഐ പക്ഷം'; കാനം പക്ഷത്തേക്ക് ചാഞ്ഞുവെന്ന ആരോപണങ്ങളില്‍ പ്രകാശ് ബാബു

സംസ്ഥാന കൗണ്‍സിലില്‍ പ്രായപരിധി വിവാദത്തില്‍ കാനം രാജേന്ദ്രനെ പിന്തുണച്ചതോടെയാണ് പ്രകാശ് ബാബു കാനം പക്ഷത്തേക്ക് ചാഞ്ഞെന്ന ആരോപണം ഉയര്‍ന്നത്

14 Sep 2022 7:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തനിക്ക് ഒരു പക്ഷമേയുള്ളൂ അത് സിപിഐ പക്ഷം; കാനം പക്ഷത്തേക്ക് ചാഞ്ഞുവെന്ന ആരോപണങ്ങളില്‍ പ്രകാശ് ബാബു
X

തിരുവനന്തപുരം: കാനം പക്ഷത്തേക്ക് ചാഞ്ഞുവെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. തനിക്ക് ഒരു പക്ഷമേയുള്ളൂ. അത് സിപിഐ പക്ഷമാണെന്നും അതില്‍ തന്നെ വിശ്വസിക്കാമെന്നും പ്രകാശ് ബാബു വ്യക്തമാക്കി.

സത്യവും മിഥ്യവും എന്ന് തലക്കെട്ടോടെയാണ് പ്രകാശ് ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. സിപിഐയുടെ കമ്മിറ്റികളുടെ നടപടിക്രമങ്ങള്‍ ബോധപൂര്‍വം വളച്ചൊടിച്ച് മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നവര്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ തകര്‍ക്കുന്നതിന് വളമിടുകയാണെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി ഫേസ്ബുക്കില്‍ കുറിച്ചു.

സിപിഐയില്‍ കാനം പക്ഷത്തിന്റെ വിമര്‍ശകനായി അറിയപ്പെട്ടിരുന്ന ആളാണ് പ്രകാശ് ബാബു. ഇന്നലെ നടന്ന സംസ്ഥാന കൗണ്‍സിലില്‍ പ്രായപരിധി വിവാദത്തില്‍ കാനം രാജേന്ദ്രനെ പിന്തുണച്ചതോടെയാണ് പ്രകാശ് ബാബു കാനം പക്ഷത്തേക്ക് ചാഞ്ഞെന്ന ആരോപണം ഉയര്‍ന്നത്.

സംസ്ഥാന നേതൃത്വത്തിന് ഉയര്‍ന്ന പ്രായപരിധി 75 വയസാക്കാനാണ് സിപിഐ തീരുമാനിച്ചത്. എന്നാല്‍ ജില്ലാ സെക്രട്ടറിക്ക് 65 വയസും മണ്ഡലം സെക്രട്ടറിക്ക് 60 വയസും പ്രായപരിധി നിശ്ചയിക്കാമെന്ന നിര്‍ദേശമാണ് കാനം മുന്നോട്ട് വെച്ചത്. പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമായ തീരുമാനം നടപ്പാക്കാനാകില്ലെന്ന് കെ ഇ ഇസ്മയിലും ഒപ്പമുള്ളവരം വാദിച്ചിരുന്നു. ഇതിനിടെയാണ് കാനത്തിനെ പിന്തുണച്ച് പ്രകാശ് ബാബു രംഗത്തുവന്നത്.

Story highlights: Prakash Babu about the allegations that raised of leaning towards Kanam Rajendran



Next Story