Top

സംഘർഷ സാധ്യത, മുഖ്യമന്ത്രിക്ക് ഇന്ന് മൂന്ന് പരിപാടികൾ ; കനത്ത സുരക്ഷയൊരുക്കി പൊലീസ്

ലപ്പുറത്തും കോഴിക്കോട്ടും പൊതുപരിപാടികളിൽ കർശന നിയന്ത്രണം തുടരാനാണ് തീരുമാനം.

12 Jun 2022 2:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംഘർഷ സാധ്യത, മുഖ്യമന്ത്രിക്ക് ഇന്ന് മൂന്ന് പരിപാടികൾ ; കനത്ത സുരക്ഷയൊരുക്കി  പൊലീസ്
X

മലപ്പുറം: സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്നും മുഖ്യമന്ത്രിക്ക് കനത്ത പൊലീസ് സുരക്ഷ. പൊലീസ് സുരക്ഷയിൽ മുഖ്യമന്ത്രിക്ക് ഇന്ന് മൂന്ന് പരിപാടികളാണ് ഉള്ളത്. 10 മണിക്ക് തവനൂർ സെൻട്രൽ ജയിലിന്റെ ഉദ്ഘാടനമാണ് ആദ്യത്തെ പരിപാടി. തവനൂരിലെ പരിപാടിക്ക് ശേഷം പുത്തനത്താണിയിൽ 11 മണിക്ക് ഇഎംഎസ് ദേശീയ സെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതിന് ശേഷം മുഖ്യമന്ത്രി കോഴിക്കോടേക്ക് പോകും. തവനൂരിലെ പരിപാടിക്ക് സമീപം യൂത്ത് കോൺഗ്രസ് കരിങ്കൊടി മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറത്തും കോഴിക്കോട്ടും പൊതുപരിപാടികളിൽ കർശന നിയന്ത്രണം തുടരാനാണ് തീരുമാനം. പങ്കെടുക്കുന്നവർ ഒരുമണിക്കൂർ മുമ്പ് എത്തണം. പൊന്നാനി തീരദേശ റോഡ് അടച്ചിടും. ഉദ്ഘാടനവേദിയിലേക്ക് ഒൻപത് മണിക്ക് ശേഷം പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഒൻപത് മണിക്ക് ശേഷം കുറ്റിപ്പുറം പൊന്നാനി റോഡ് അടച്ച് ബദൽ ക്രമീകരണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ വ്യൂഹത്തിൽ അഡ്വാൻസ് പൈലറ്റ്, പൈലറ്റ്, എസ്കോർട്ട് 1, എസ്കോർട്ട് 2, ആംബുലൻസ്, സ്പെയർ വാഹനം, സ്ട്രൈക്കർ ഫോഴ്സ് എന്നിവയാണുള്ളത്. മുഖ്യമന്ത്രിയുടെ പൊതുപരിപാടി നടക്കുന്ന സ്ഥലങ്ങളിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും അഗ്നിശമന സേനയും മെഡിക്കൽ സംഘവും ഉണ്ടാകും. കേരള പൊലീസിന്റെ കമാൻഡോകളാണു സുരക്ഷാ സംഘത്തിലുള്ളത്. വാഹന വ്യൂഹത്തിൽ സാഹചര്യം കണക്കിലെടുത്ത് കമാൻഡോകളുൾപ്പെടെ 50 ഉദ്യോഗസ്ഥർ വരെയുണ്ടാകും. ജില്ലകളിൽ എസ്പിമാരാണു മുഖ്യമന്ത്രിക്കും മറ്റു വിഐപികൾക്കും സുരക്ഷ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്.

STORY HIGHLIGHTS: Possibility of conflict, three events for CM today; Police provided heavy security

Next Story