സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല, മരുമകളെ മർദ്ദിച്ചത് മൊബൈൽ ചാറ്റ് പിടിച്ചതോടെയെന്ന് രാഹുലിന്റെ അമ്മ

രാഹുൽ ഇന്നലെ ഉച്ച മുതൽ വീട്ടിൽ ഇല്ല. എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്നും അമ്മ.

dot image

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതി രാഹുലിന്റെ അമ്മ. യുവതി കള്ളം പ്രചരിപ്പിക്കുകയാണ്. മർദനം നടന്നുവെന്നത് ശരിയാണെന്നും പെൺകുട്ടിയുടെ ഫോൺ ചാറ്റ് പിടികൂടിയതാണ് മർദനത്തിന് കാരണമെന്നും രാഹുലിന്റെ അമ്മ പറഞ്ഞു. രാഹുൽ ഇന്നലെ ഉച്ച മുതൽ വീട്ടിൽ ഇല്ല. എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്നും അമ്മ വ്യക്തമാക്കി. സൈബർ സെൽ പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചാൽ കാര്ങ്ങൾ മനസ്സിലാകുമെന്നും രാഹുലിന്റെ അമ്മ പറഞ്ഞു.

പറവൂര് സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്തൃവീട്ടില് ക്രൂരമായ ഗാര്ഹിക പീഡനത്തിന് ഇരയായത്. എറണാകുളത്ത് നിന്ന് വിവാഹ സല്ക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള് കണ്ടത്. വീട്ടുകാര് യുവതിയുടെ മുഖത്തും കഴുത്തിലും മര്ദനമേറ്റതിന്റെ പാടുകള് കണ്ട് കാര്യം തിരക്കിയപ്പോഴാണ് മര്ദന വിവരം പുറത്തറിഞ്ഞത്. മെയ് 5-ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

ഭര്ത്താവ് രാഹുല് ക്രൂരമായി മര്ദ്ദിച്ചെന്നും ഫോണ് ചാര്ജര് കഴുത്തില് കുരുക്കി ബെല്റ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്. മുഷ്ടി ചുരുട്ടി ഇടിച്ചു. കരച്ചില് കേട്ടിട്ടും ആരും സഹായിക്കാന് വന്നില്ലെന്നും യുവതി പറഞ്ഞു. രാഹുല് ലഹരി വസ്തു ഉപയോഗിച്ചിരുന്നതായും യുവതി പറയുന്നു. ഫോണ് രാഹുലിന്റെ കയ്യിലായിരുന്നതിനാൽ വീട്ടുകാരെ വിവരമറിയിക്കാന് കഴിഞ്ഞില്ല. രാഹുലിന്റെ അമ്മയും സ്ത്രീധനത്തിന്റെ പേരില് സംസാരിച്ചിരുന്നുവെന്നും രാഹുലിന്റെ പിന്നില് അമ്മയാണെന്ന് കരുതുന്നുവെന്നുമായിരുന്നു യുവതിയുടെ ആരോപണം. പന്തീരാങ്കാവ് സ്റ്റേഷനില് പരാതി നല്കിയെങ്കിലും അതില് പറഞ്ഞ പല മൊഴികളും എഫ്ഐആറില് പറയുന്നില്ലന്നും സ്റ്റേഷനില് എത്തിയപ്പോള് പ്രതിയായ രാഹുലിന്റെ തോളത്ത് പൊലീസ് കൈയിട്ട് നില്ക്കുന്ന കാഴ്ചയാണ് കാണാന് കഴിഞ്ഞതെന്നും യുവതി റിപ്പോര്ട്ടറിനോട് പറഞ്ഞിരുന്നു.

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ചുമതല മാറ്റം; ഫറോക്ക് എസിപി അന്വേഷിക്കും
dot image
To advertise here,contact us
dot image