Top

'മാഷിന്റെ കഴിവിനുള്ള അംഗീകാരം'; മന്ത്രിയേക്കാള്‍ വലുതാണ് പാര്‍ട്ടി സ്ഥാനമെന്ന് ഭാര്യ

ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്

28 Aug 2022 10:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാഷിന്റെ കഴിവിനുള്ള അംഗീകാരം; മന്ത്രിയേക്കാള്‍ വലുതാണ് പാര്‍ട്ടി സ്ഥാനമെന്ന് ഭാര്യ
X

കൊച്ചി: മന്ത്രി എം വി ഗോവിന്ദനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായ പി കെ ശ്യാമള. മന്ത്രി സ്ഥാനത്തേക്കാള്‍ പ്രധാനപ്പെട്ടതാണ് പാര്‍ട്ടി സ്ഥാനം. പാര്‍ട്ടി നല്‍കുന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് നിറവേറ്റുകയാണെന്നും പി കെ ശ്യാമള റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു.

'സന്തോഷമുള്ള കാര്യമാണ്. പാര്‍ട്ടി ഉത്തരവാദിത്തം ഏറ്റെടുക്കുക, പ്രവര്‍ത്തിക്കുകയെന്നതാണ്. മന്ത്രി സ്ഥാനത്തേക്കാള്‍ പ്രധാനപ്പെട്ടതാണ് പാര്‍ട്ടി സ്ഥാനം. രണ്ട് പേരും തിരക്ക് പിടിച്ച ജീവിതമാണ് നയിക്കുന്നത്. മാഷിന്റെ കഴിവിനുള്ള അംഗീകാരമാണ് അത്.' പി കെ ശ്യാമള പറഞ്ഞു.

ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തില്‍ എം വി ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി, എ വിജയരാഘവന്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.

മന്ത്രി സഭാ പുനഃസംഘടനാ ചര്‍ച്ച ഉടന്‍ ഉണ്ടാകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും അറിയിച്ചു.മന്ത്രിസഭാ പുനഃസംഘടനയില്‍ തീരുമാനമുണ്ടായതാല്‍ അത് മറച്ചുവെക്കില്ല. ഇന്ന് സംസ്ഥാന കമ്മിറ്റി പിരിഞ്ഞു. നാളെ സെക്രട്ടേറിയേറ്റ് ചേരില്ല. ഇനിയുള്ള കാര്യങ്ങളില്‍ ആലോചിച്ച് വേണ്ട തീരുമാനം കൈക്കൊള്ളുമെന്നാണ് ഇ പി ജയരാജന്‍ മാധ്യമങ്ങളെ അറിയിച്ചത്.

എക്‌സൈസ് തദ്ദേശ സ്വയംഭരണ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എം വി ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകുന്നതോടെ കണ്ണൂരില്‍ നിന്നുള്ള ഒരാള്‍ തന്നെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറോ, മട്ടന്നൂര്‍ എംഎല്‍എയും മുന്‍ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജയോ ചുമതലയില്‍ എത്തിയേക്കാം എന്നും സൂചനയുണ്ട്.

Next Story

Popular Stories