Top

'വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധികൾ ഉണ്ടായിട്ടും ഒരു നിഴലായിപോലും എസ്എഫ്ഐയില്ല'; സംഘപരിവാരത്തിന്റെ പണി സിപിഐഎം നടപ്പിലാക്കുന്നെന്ന് കുഞ്ഞാലിക്കുട്ടി

24 Jun 2022 3:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധികൾ ഉണ്ടായിട്ടും ഒരു നിഴലായിപോലും എസ്എഫ്ഐയില്ല; സംഘപരിവാരത്തിന്റെ പണി സിപിഐഎം നടപ്പിലാക്കുന്നെന്ന് കുഞ്ഞാലിക്കുട്ടി
X

മലപ്പുറം: രാഹുൽ ഗാന്ധിയുടെ എം പി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടി അത്യധികം പ്രതിഷേധാർഹമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. കേരളത്തിൽ സംഘപരിവാരത്തിന്റെ പണി കൃത്യമായി ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവർത്തനമാണ് സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിലേറ്റവും ഗൗരവമുള്ളതും അവസാനത്തേതുമാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐക്കാരെ ഉപയോഗിച്ച് തകർത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

"മതേതര ഇന്ത്യയെ തിരികെ കൊണ്ടുവരാനുള്ള നിരന്തരമായ പ്രവർത്തനത്തിൽ വ്യാപൃതനായ രാഹുലിനെ സംഘപരിവാരം അധികാരത്തിന്റെ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച് തകർക്കാൻ ശ്രമിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി ഡൽഹിയിൽ നടക്കുന്ന കാര്യങ്ങൾ ഇത് വ്യക്തമാക്കിത്തരുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിൽ നിരന്തരം പ്രതിസന്ധികൾ ഉണ്ടായിട്ടും ഒരു നിഴലായിപോലും കാണാനില്ലാത്ത എസ്എഫ്ഐ ഇപ്പോൾ ഒരു സമരവുമായി വന്നത് ആസൂത്രിതം തന്നെയാണ്." കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സിപിഐഎമ്മിന്റെ ഈ പ്രവർത്തനം കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഈ അക്രമത്തെ ശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേർത്തു.

STORY HIGHLIGHT: PK Kunhalikutty MLA says SFI attack on Rahul Gandhi's MP's office is highly reprehensible

Next Story