Top

'ദേശാഭിമാനം വ്രണപ്പെടുത്തിയതിന് കേസെടുക്കണം'; സജി ചെറിയാനെതിരെ കോടതിയിൽ ഹർജി

ഹർജി മറ്റന്നാൾ പരിഗണിക്കും.

6 July 2022 7:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേശാഭിമാനം വ്രണപ്പെടുത്തിയതിന് കേസെടുക്കണം; സജി ചെറിയാനെതിരെ കോടതിയിൽ ഹർജി
X

കൊച്ചി: ഭരണഘടനയെ വിമർശിച്ച ഫിഷറീസ് സഹകരണ വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ കോടതിയിൽ ഹർജി. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലാണ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. ദേശാഭിമാനം വ്രണപ്പെടുത്തിയതിന് കേസെടുക്കാൻ പൊലീസിനോട് നിർദേശിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഹർജി മറ്റന്നാൾ പരിഗണിക്കും.

അതേസമയം, വിവാദ പരാമർശത്തിൽ രാജിവെക്കില്ലെന്ന് ഇന്ന് എകെജി സെന്ററില്‍ ചേർന്ന അവയ്ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. രാജിയാവശ്യപ്പെട്ട പ്രതിപക്ഷം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇന്ന് എകെജി സെന്ററില്‍ അവയ്ലബിള്‍ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയനും, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, സജി ചെറിയാനും അടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു.

സജി ചെറിയാൻ രാജി വെച്ചില്ലെങ്കിൽ ​ഗവർണറെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. പ്രതിപക്ഷം സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയെങ്കിലും അവതരണത്തിന് അനുമതി നൽകിയില്ല. തുടര്‍ന്ന് ശൂന്യവേളയും ചോദ്യോത്തര വേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.

ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് എഴുതിയ ഭരണഘടനയാണത്. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനയുടെ ഉദ്ദേശ്യം. മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. എന്നാല്‍ അത് ജനങ്ങളെ കൊളളയടിക്കുന്നതാണ്. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കവെയായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന.

STORY HIGHLIGHTS: Petition in Court Against Saji Cheriyan

Next Story

Popular Stories