Top

'ഉറക്കം വരാതിരിക്കാൻ ഹാൻസ്', കെഎസ്ആർടിസി ഡ്രൈവർമാരെ കുടുക്കി ആർടിഒ; കൈയ്യിലെ രാഖി ചൂണ്ടി സോഷ്യൽ മീഡിയ

അടിവസ്ത്രം ഉൾപ്പെടെയുള്ള അധികമാരും ശ്രദ്ധിക്കാത്ത ഇടങ്ങളിൽ പാൻമസാല പാക്കറ്റുകൾ ഒളിപ്പിച്ചാണ് ഡ്രൈവർമാർ ഇത്തരത്തിൽ രാത്രി യാത്രക്കിടെ ഉപയോഗിക്കുന്നത്

15 Feb 2022 6:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉറക്കം വരാതിരിക്കാൻ ഹാൻസ്, കെഎസ്ആർടിസി ഡ്രൈവർമാരെ കുടുക്കി ആർടിഒ; കൈയ്യിലെ രാഖി ചൂണ്ടി സോഷ്യൽ മീഡിയ
X

ജോലിക്കിടെ നിരോധിത പാൻ മസാല ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർമാരെ കുടുക്കി ആർടിഒ. പാലക്കാട് ജില്ലയിലെ ആലത്തൂർ ദേശീയ പാതയിൽ നടത്തിയ പരിശോധനയിലാണ് ഒമ്പത് ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നിരോധിത പാൻ മസാല ഉപയോഗിക്കുന്നത് ഉറക്കം വരാതിരിക്കാനാണെന്ന് ആർടിഒ പരിശോധനയ്ക്കിടെ കെഎസ്ആർടിസി ഡ്രൈവർ പറഞ്ഞു.

എന്നാൽ ഇത്തരം ലഹരി വസ്തുക്കൾ ഉറക്കം വരാതിരിക്കാൻ എന്ന പേരിലാണ് ഉപയോഗിക്കുന്നതെങ്കിലും അമിത ഉപയോഗം ഉറക്കത്തിലേക്ക് നയിക്കുമെന്നും അതുവഴി അപകടമുണ്ടാക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുഴൽമന്ദത്തിന് അടുത്ത് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ ബൈക്കിടിച്ച് മരിച്ച സംഭവത്തിന് ശേഷം പരിശോധനകൾ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. പിന്നാലെയാണ് പരിശോധന.

പരിശോധനയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാൻമസാല കഴിച്ചാൽ തലകറങ്ങില്ലേ എന്ന ചോദ്യത്തിന് ഡ്രൈവർ ഇല്ലെന്ന് മറുപടി പറഞ്ഞു. ഉപയോഗിക്കാൻ പാടില്ലെന്ന് പറഞ്ഞ കാര്യങ്ങൾ പിന്നെ എന്തിന് ഉപയോഗിക്കുന്നെന്ന് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ ഡ്രൈവർ അതേയെന്ന് മറുപടി. ദീർഘ ദൂര ബസ് ഡ്രൈവർമാർ ഇത്തരത്തിൽ പാൻ മസാല ഉറക്കം വരാതിരിക്കാനായി ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

അടിവസ്ത്രം ഉൾപ്പെടെയുള്ള അധികമാരും ശ്രദ്ധിക്കാത്ത ഇടങ്ങളിൽ പാൻമസാല പാക്കറ്റുകൾ ഒളിപ്പിച്ചാണ് ഡ്രൈവർമാർ ഇത്തരത്തിൽ രാത്രിയാത്രക്കിടെ ഉപയോഗിക്കുന്നത്. അതേസമയം മിന്നൽ പരിശോധനയിൽ കുടുങ്ങിയ ഒരു ഡ്രൈവറുടെ കൈകളിലെ രാഖിയെ ചൂണ്ടി സോഷ്യൽ മീഡിയ പരിഹാസുമായി രംഗത്തുവന്നിട്ടുണ്ട്. ബിജെപി നേതാവുമായി ബന്ധപ്പെടുത്തിയാണ് പലരുടെയും പരിഹാസം.

STORY HIGHLIGHTS: Use of Pan masala while driving KSRTC drivers caught by RTO in palakkad

Next Story