Top

പൊലീസിനെ കണ്ട് ഓടിയ പോക്‌സോ പ്രതി കിണറ്റില്‍ ചാടി; വീണ്ടും ചാടുമെന്ന് ഭീഷണി

നെടുമങ്ങാട് സ്വദേശി ജിബിനാണ് കിണറ്റില്‍ ചാടിയത്.

16 Aug 2022 3:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊലീസിനെ കണ്ട് ഓടിയ പോക്‌സോ പ്രതി കിണറ്റില്‍ ചാടി; വീണ്ടും ചാടുമെന്ന് ഭീഷണി
X

തിരുവനന്തപുരം: പൊലീസിനെ കണ്ടോടിയ പോക്‌സോ കോസിലെ പ്രതി കിണറ്റില്‍ ചാടി.നെടുമങ്ങാട് സ്വദേശി ജിബിനാണ് കിണറ്റില്‍ ചാടിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണക്കായി കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നു ഒളിവിലായിരുന്ന ജിബിനെതിരെ പോക്‌സോ കോടതി വാറണ്ട് പുറപ്പെടുവിച്ചു. അങ്ങനെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോഴാണ് പ്രതി കിണറ്റിലേക്ക് ചാടിയത്.

സ്വയം തിരിക്കെ കയറിയ ഇയാള്‍ വീണ്ടും കിണറ്റില്‍ ചാടുമെന്ന് പറഞ്ഞ് ഭീഷണി തുടര്‍ന്നു. എന്നാല്‍ പൊലീസ് പ്രതിയെ പിടികൂടി ആശുപത്രിയില്‍ എത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കി. കഞ്ചാവ്, മോഷണം അടക്കം നിവധി കേസിലെ പ്രതിയാണ് ജിബിന്‍.

Story Highlights: On seeing the police suspect jumped into the well

Next Story