Top

ഇന്ന് കൊല്ലത്ത് ഉണ്ടാകുമെന്ന് മന്ത്രി, പിന്നാലെ പരാതികള്‍; ഒരോന്നും പരിശോധിച്ച് മറുപടി പറഞ്ഞ് റിയാസ്

പ്രധാന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഇടപെടുന്നതെന്ന് റിയാസ് പറഞ്ഞു

26 Sep 2022 3:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ന് കൊല്ലത്ത് ഉണ്ടാകുമെന്ന് മന്ത്രി, പിന്നാലെ പരാതികള്‍; ഒരോന്നും പരിശോധിച്ച് മറുപടി പറഞ്ഞ് റിയാസ്
X

കൊല്ലം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട കൊല്ലം ജില്ലയിലെ പരാതികള്‍ പരിശോധിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഇന്ന് കൊല്ലത്ത് ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചിരുന്നു. പിന്നാലെ കൊല്ലംകാരുടെ പരാതികള്‍ മന്ത്രിക്ക് ലഭിച്ചു. റോഡുകളില്‍ സന്ദര്‍ശനം നടത്തിയും ഉദ്യോഗസ്ഥരായി ചര്‍ച്ച നടത്തിയും പ്രശ്‌നങ്ങള്‍ പരിശോധിച്ചതായി മന്ത്രി പറഞ്ഞു.

ഓരോ പരാതിയും പരിശോധിച്ച് ഉദ്യോഗസ്ഥരെ കൂടെ ഇരുത്തിയായിരുന്നു മന്ത്രിയുടെ മറുപടി. ഭൂരിപക്ഷം പ്രവൃത്തികളും വളരെ നല്ല രീതിയില്‍ ചെയ്യാനായി ഉദ്യോഗസ്ഥര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലയിലെ പ്രധാനപ്പെട്ട റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ കെട്ടിടം, പാലം തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിച്ചു. പ്രധാന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഇടപെടുന്നതെന്നും റിയാസ് പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. എല്ലാ പരാതികളും പരിശോധിച്ച് പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാുള്ള സമയം നിശ്ചയിച്ചിട്ടുണ്ട്. ഒരോ റോഡിന്റെയും പരാതികള്‍ സമയം നിശ്ചയിച്ച് പരിഹരിക്കാന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ തന്നെ നേതൃത്വം നല്‍കി മുന്നോട്ട് പോകുമെന്നും റിയാസ് വ്യക്തമാക്കി.

Story highlights: Muhammed Riyas checked the complaints in Kollam

Next Story