Top

പിസി ജോര്‍ജോ തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി?; പ്രതികരിച്ച് എംടി രമേശ്

3 May 2022 7:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിസി ജോര്‍ജോ തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി?; പ്രതികരിച്ച് എംടി രമേശ്
X

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്ന് ബിജെപി നേതാവ് എംടി രമേശ്. മണ്ഡലത്തില്‍ സഹതാപത്തിന്റെ അടിസ്ഥാനത്തില്‍ ആരും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സഹതാപത്തിന്റെ അടിസ്ഥാനത്തില്‍ ആരും വിജയിക്കില്ല. അങ്ങനെ ഇതുവരെ ആരും വിജയിച്ചിട്ടില്ല. രാഷ്ട്രീയമായാണ് ആളുകള്‍ ചിന്തിക്കുകയെന്നും എംടി രമേശ് പറഞ്ഞു.

പിസി ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ടെന്നോ ഇല്ലെന്നോ പറയുന്നില്ല. ബിജെപി പരാജയങ്ങളില്‍ നിന്ന് തിരിച്ചുവന്നെന്നും എംടി രമേശ് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31നാണ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 ആണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ശക്തമാക്കി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,329 വോട്ടുകള്‍ക്കാണ് പിടി തോമസ് ജയിച്ചു കയറിയത്.

Story Highlights: MT RAMESH ABOUT PC GEORGE AT THRIKKAKARA AS NDA CANDIDATE

Next Story

Popular Stories