ഭാര്യക്കും മക്കള്‍ക്കും വിഷം നല്കി ഗൃഹനാഥന് ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം കൊച്ചിയില്‍
ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥന് നാരായണന് ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
1 Jan 2022 7:21 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി കടവന്ത്രയില്‍ ഭാര്യക്കും മക്കള്‍ക്കും വിഷം നല്കിയ ശേഷം ഗൃഹനാഥന് ആത്മഹത്യക്ക് ശ്രമിച്ചു. കടവന്ത്ര മട്ടലില്‍ ടെമ്പിള്‍ റോഡില്‍ ചെറുപറമ്പത്ത് റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ നാരായണന്റെ ഭാര്യ ജോയമോള്‍, മക്കളായ ലക്ഷ്മികാന്ത് നാരായണന്, അശ്വന്ത് എന്നിവരെയാണ് വിഷം കുടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥന് നാരായണന് ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭാര്യക്കും മക്കള്‍ക്കും വിഷം നല്കി കൊലപ്പെടുത്തിയ ശേഷം നാരായണന് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. അതേസമയം, കൊലപാതക കാരണം വ്യക്തമല്ല. ഹോള്‍സെയിലായി പൂക്കള്‍ വില്പന നടത്തിയിരുന്നയാളായിരുന്നു നാരായണന്. ഇയാള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും വിവരങ്ങളുണ്ട്.
- TAGS:
- Kochi
- Suicide Attempt
- Murder