വസ്ത്രത്തില്‍ രഹസ്യ അറകളുണ്ടാക്കി കുഴല്‍പ്പണം കടത്താന്‍ ശ്രമം; മഹാരാഷ്ട്ര സ്വദേശി പാലക്കാട് പിടിയില്‍
സംഭവത്തില്‍ മഹാരാഷ്ട്ര സോലാങ്കൂർ സ്വദേശിയായ വാണ്ടുരങ്കിനെ കസ്റ്റഡിയിലെടുത്തു
11 Oct 2021 2:33 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വസ്ത്രത്തിനുള്ളിൽ രഹസ്യ അറകൾ ഉണ്ടാക്കി കടത്താൻ ശ്രമിച്ച 21 ലക്ഷം രൂപ കുഴൽപണം പാലക്കാട് ആർപിഎഫ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ട്രെയിനിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് കടത്തുന്നതിനിടയിലാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പണം പിടികൂടിയത്. സംഭവത്തില്‍ മഹാരാഷ്ട്ര സോലാങ്കൂർ സ്വദേശിയായ വാണ്ടുരങ്കിനെ കസ്റ്റഡിയിലെടുത്തു. പ്രതിയേയും പിടിച്ചെടുത്ത പണവും ആദായനികുതി വകുപ്പിന് കൈമാറും.
- TAGS:
- Money Laundering
- Palakkad
- RPF
Next Story