Top

'സിനിമയ്ക്കപ്പുറമുളള വ്യക്തി ബന്ധമായിരുന്നു ചേച്ചിയോട്'; നടൻ മോഹൻലാൽ

ലളിത ചേച്ചിയുമായി തനിക്ക് സിനിമയ്ക്കപ്പുറമുളള വ്യക്തി ബന്ധമുണ്ടായിരുന്നു

22 Feb 2022 10:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിനിമയ്ക്കപ്പുറമുളള വ്യക്തി ബന്ധമായിരുന്നു ചേച്ചിയോട്; നടൻ മോഹൻലാൽ
X

അന്തരിച്ച നടി കെ പി എസി ലളിതയുടെ തൃപ്പൂണിത്തറയിലെ വസതിയിലെത്തി നടൻ മോഹൻലാൽ. അസുഖ ബാധിതയായിരുന്നപ്പോൾ നേരിൽ കാണുവാൻ സാധിച്ചില്ലെന്നും കെ പി എസി ലളിതയുടെ വിയോഗം ദുഃഖകരമാണെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. ലളിത ചേച്ചിയുമായി തനിക്ക് സിനിമയ്ക്കപ്പുറമുളള വ്യക്തി ബന്ധമുണ്ടായിരുന്നു. ഏറെ നാളത്തെ അടുപ്പമാണ് ചേച്ചിയുമായി ഉണ്ടായിരുന്നത്. അമ്മയും മകനുമായി ചുരുക്കങ്ങളിൽ സിനിമകളിൽ ചേച്ചിയുമൊത്ത് അഭിനയിക്കാൻ സാധിച്ചത് സന്തോഷമാണെന്നും മോഹൻലാൽ പറഞ്ഞു. ഭരതം, കളിപ്പാട്ടം, പവിത്രം, വിയറ്റ്നാം കോളനി, മാടന്പി, ദശരഥം തുടങ്ങി ഒട്ടനവധി സിനിമകളിലാണ് മോഹൻലാലും കെ പി എസി ലളിതയും ഒരുമിച്ച് വേഷം ഇട്ടത്.

അച്ഛന്റെയും അമ്മയുടെയും ഒപ്പം കെപിഎസിയിലൂടെ അരങ്ങിലെത്തിയ ലളിത ചേച്ചി; നടൻ മുകേഷ്

5 പതിറ്റാണ്ടായി നാടകത്തിലും സിനിമയിലും തിളങ്ങിയ വെള്ളിനക്ഷത്രം. എന്റെ അച്ഛന്റെയും അമ്മയുടെയും ഒപ്പം കെപിഎസിയിലൂടെ ആണ് ലളിത ചേച്ചിയും അരങ്ങിലെത്തിയത്. എന്നും തന്നെ വിസ്മയിപ്പിച്ച പ്രതിഭയായിരുന്നുവെന്നും ഏതു കഥാപാത്രത്തേയും തന്മയഭാവത്തോടെ പകർന്നാടിയ പ്രീയ നടിയാണെന്നും കെ പി എസി ലളിതയെ അനുസ്മരിച്ചു. കൊതിയോടെയും അത്ഭുതത്തോടെയും ആണ് ആ പ്രതിഭ ഞാനെന്നും നോക്കിയിനിന്നിട്ടുള്ളത്.. ചേച്ചിയുടെ കഥാപാത്രങ്ങൾ ഇന്നും എന്നും അനശ്വരമാകട്ടേ .. അതാണ് ചരിത്രം ആവിശ്യപെടുന്നതെന്നും മുകേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

Story highlights: Mohanlal condolences on the death of kpac Lalitha

Next Story