Top

'മാപ്പ് പോക്കറ്റിലിട്ടാല്‍ മതി, നാവിന് എല്ലില്ലെന്ന് കരുതി എന്തും പറയരുത്'; ഫാദര്‍ തിയോഡേഷ്യസിന്റെ മാപ്പ് സ്വീകാര്യമല്ലെന്ന് മന്ത്രി

'മാപ്പ് എഴുതി തന്നാലും സ്വീകരിക്കില്ല. വികസനത്തിന് ആരും തടസം നില്‍ക്കാന്‍ പാടില്ലെന്നാണ് വിഴിഞ്ഞം സെമിനാറില്‍ പറഞ്ഞത്'

1 Dec 2022 7:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാപ്പ് പോക്കറ്റിലിട്ടാല്‍ മതി, നാവിന് എല്ലില്ലെന്ന് കരുതി എന്തും പറയരുത്; ഫാദര്‍ തിയോഡേഷ്യസിന്റെ മാപ്പ് സ്വീകാര്യമല്ലെന്ന് മന്ത്രി
X

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. നാവിന് എല്ലില്ലെന്ന് കരുതി എന്തും പറയരുത്. മാപ്പ് പോക്കറ്റിലിട്ടാല്‍ മതി. ആരുടേയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും മന്ത്രി പ്രതികരിച്ചു.

'മാപ്പ് എഴുതി തന്നാലും സ്വീകരിക്കില്ല. വികസനത്തിന് ആരും തടസം നില്‍ക്കാന്‍ പാടില്ലെന്നാണ് വിഴിഞ്ഞം സെമിനാറില്‍ പറഞ്ഞത്. ദേശദ്രോഹം എന്നാണ് പറഞ്ഞത്. രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നത് ദേശദ്രോഹം എന്നാണ് പറഞ്ഞത്. അത് ഇപ്പോഴും പറയുന്നു', വി അബ്ദുറഹിമാന്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയ പരാമര്‍ശത്തില്‍ വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വര്‍ഗീയ ദ്രുവീകരണത്തിനും കലാപത്തിനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഫാ. തിയോഡേഷ്യസിന്റെ പ്രസ്താവനകളെന്ന് എഫ്‌ഐആറില്‍ പറയുന്നു.

വിഴിഞ്ഞം സമരത്തിനെതിരായ മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഫാ.തിയോഡേഷ്യസിന്റെ വര്‍ഗീയ പരാമര്‍ശം. മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദമുണ്ടെന്നായിരുന്നു പരാമര്‍ശം. വിവാദമായതിന് പിന്നാലെ വിവാദപ്രസ്താവന പിന്‍വലിച്ച വൈദികന്‍ ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. പരാമര്‍ശം നാക്കുപിഴയായിരുന്നുവെന്നായിരുന്നു വിശദീകരണം.

Story Highlights: Minister V Abdurahiman On Father Theodacious Dcruz's Statement

Next Story