Top

തലസ്ഥാനത്തെ യുദ്ധക്കളമാക്കാന്‍ യുഡിഎഫ് ഗൂഢാലോചനയെന്ന് ശിവന്‍കുട്ടി; 'മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചവരെ സുധാകരന്‍ സന്ദര്‍ശിച്ചത് ഗൂഢാലോചന'

ഒരു തെളിവ് പോലും ഹാജരാക്കാന്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി.

18 Jun 2022 12:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തലസ്ഥാനത്തെ യുദ്ധക്കളമാക്കാന്‍ യുഡിഎഫ് ഗൂഢാലോചനയെന്ന് ശിവന്‍കുട്ടി; മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചവരെ സുധാകരന്‍ സന്ദര്‍ശിച്ചത് ഗൂഢാലോചന
X

തലസ്ഥാനത്തെ യുദ്ധക്കളമാക്കാന്‍ പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയെന്ന് മന്ത്രി വി ശിവന്‍കുട്ടി. യൂത്ത് കോണ്‍ഗ്രസുകാരെ ഇളക്കി വിട്ട് അക്രമം നടത്താനാണ് ഉദ്ദേശം. അക്രമത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതികളെ സന്ദര്‍ശിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ഒരു ശ്രമവും വിലപ്പോവില്ല. ജനവിരുദ്ധ ശക്തികളാണ് ഇപ്പോള്‍ അക്രമം അഴിച്ചു വിടുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലാണ് പ്രതിപക്ഷ സംഘടനകളുടെ പ്രക്ഷോഭം. ഒരു തെളിവ് പോലും ഹാജരാക്കാന്‍ ഈ ആരോപണം ഉന്നയിച്ചവര്‍ക്ക് കഴിഞ്ഞിട്ടില്ല. എല്ലാം ജനം തിരിച്ചറിയുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

Next Story