Top

'ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിച്ച് പുറത്താക്കിയിട്ടില്ല'; മന്ത്രി ആര്‍ ബിന്ദു

ശങ്കര്‍ മോഹനെതിരെയുളള വിദ്യാര്‍ത്ഥികളുടെ സമരത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷനുമായി സഹകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി

31 Jan 2023 3:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിച്ച് പുറത്താക്കിയിട്ടില്ല; മന്ത്രി ആര്‍ ബിന്ദു
X

തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിച്ച് പുറത്താക്കിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ശങ്കര്‍ മോഹനെതിരെയുളള വിദ്യാര്‍ത്ഥികളുടെ സമരത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷനുമായി സഹകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

'പ്രശ്‌നം പഠിക്കുന്നതിനായി ഉന്നതരടങ്ങിയ സമിതിയെ നിയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ ഈ സമിതിയുമായി സഹകരിക്കാന്‍ ശങ്കര്‍ മോഹന്‍ തയ്യാറായില്ല. പിന്നീട് അടൂര്‍ ഗോപാലകൃഷ്ണന്റെ അഭിപ്രായ പ്രകാരം നിയോഗിച്ചതാണ് രണ്ടാമത്തെ കമ്മീഷന്‍. ഈ കമ്മീഷന്‍ ശങ്കര്‍ മോഹനുമായി സംസാരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പ്രകാരം യാതൊരു നടപടിയും എടുത്തിരുന്നില്ല. അതിന് മുന്‍പ് തന്നെ ശങ്കര്‍ മോഹന്‍ രാജിവെക്കുകയായിരുന്നു. അല്ലാതെ സര്‍ക്കാര്‍ ആരെയും പുറത്താക്കിയിട്ടില്ല', മന്ത്രി വ്യക്തമാക്കി.

STORY HIGHLIGHTS: Minister R Bindu said that the government has not forcibly expelled anyone from KR Narayanan Film Institute

Next Story