Top

'ഏഴ് മാസത്തിനുള്ളില്‍ 72091 സംരംഭം, 4512 കോടി നിക്ഷേപം'; ഒന്നര ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനായെന്ന് മന്ത്രി രാജീവ്

കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുകയാണ് ലക്ഷ്യം

21 Oct 2022 6:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏഴ് മാസത്തിനുള്ളില്‍ 72091 സംരംഭം, 4512 കോടി നിക്ഷേപം; ഒന്നര ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനായെന്ന് മന്ത്രി രാജീവ്
X

കൊച്ചി: സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഏഴ് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് പുതിയതായി നിലവില്‍ വന്നത് 72091 സംരംഭങ്ങളെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇക്കാലയളവില്‍ 4512.76 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. പദ്ധതിയിലൂടെ 158687 പേര്‍ക്ക് പുതിയതായി തൊഴില്‍ നല്‍കാന്‍ കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. നാല് ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കിയും സംരംഭങ്ങളാരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌ക് സൗകര്യമൊരുക്കിയും സര്‍ക്കാര്‍ മുന്നൊരുക്കം പൂര്‍ത്തിയാക്കിയിരുന്നതായി പി രാജീവ് പറഞ്ഞു.

ഇതിനൊപ്പം പദ്ധതിയുടെ വിജയത്തിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലുമായി 1153 ഇന്റേണുകളെ നിയോഗിച്ചിതായി മന്ത്രി അറിയിച്ചു. ലക്ഷ്യമിട്ടതിനേക്കാള്‍ വേഗതയിലാണ് സംരംഭകവര്‍ഷാചരണം മുന്നേറുന്നത്. സംരംഭകര്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട ആത്മവിശ്വാസമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Story highlights: Minister P Rajeev said that he has been able to provide employment to one and a half lakh people

Next Story