Top

മോക് ഡ്രില്ലിനിടെ മരണം: യുവാവ് കുഴഞ്ഞ് വീണതെന്ന് പ്രാഥമിക നിഗമനം; ശ്രദ്ധകുറവ് ഉണ്ടായിട്ടില്ലെന്ന് മന്ത്രി

സംഭവത്തെ തുടർന്നുള്ള അന്വേഷണത്തിൽ വിശദമായ റിപ്പോർട്ട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകുന്നേരം റിപ്പോർട്ട് ലഭിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു

30 Dec 2022 7:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോക് ഡ്രില്ലിനിടെ മരണം: യുവാവ് കുഴഞ്ഞ് വീണതെന്ന് പ്രാഥമിക നിഗമനം; ശ്രദ്ധകുറവ് ഉണ്ടായിട്ടില്ലെന്ന് മന്ത്രി
X

കൊച്ചി: പത്തനംതിട്ട വെണ്ണികുളത്ത് മോക് ഡ്രില്ലിനിടെയുണ്ടായ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ച സംഭവത്തിൽ ശ്രദ്ധക്കുറവുണ്ടായിട്ടില്ലെന്ന് മന്ത്രി കെ രാജൻ. മോക് ഡ്രില്ലിനിടെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ അസ്വഭാവികതയില്ലെന്നാണ് റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരുന്നതോടെ കാര്യത്തിൽ വ്യക്തതയുണ്ടാകും. സുഖകരമായ സ്ഥലത്തായിരുന്നില്ല മോക് ഡ്രില്ല് നടത്തിയത്, അതുകൊണ്ട് തന്നെ ശ്രദ്ധകുറവ് ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ തുടർന്നുള്ള അന്വേഷണത്തിൽ വിശദമായ റിപ്പോർട്ട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകുന്നേരം റിപ്പോർട്ട് ലഭിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.

അപകടത്തിൽ യുവാവ് മരിക്കാനിടയായ സാഹചര്യത്തിൽ വിവിധ വകുപ്പുകൾക്ക് ഗുരുതരമായ വീഴ്ച ഉണ്ടായതായി ആരോപണമുണ്ട്. എൻഡിആർഎഫിന്റെയും ഫയർഫോഴ്സിന്റെയും സാന്നിധ്യമുള്ളപ്പോഴായിരുന്നു അപകടം. രക്ഷാപ്രവർത്തകർക്കെതിരെ ആരോപണങ്ങളുമായി നാട്ടുകാരും രം​ഗത്തെത്തിയിരുന്നു. ബിനുവിനെ രക്ഷപ്പെടുത്താനുള്ള ക്രമീകരണങ്ങൾ സമയോചിതമായിരുന്നില്ലെന്നാണ് കൂടെയുണ്ടായിരുന്നവർ ആരോപിക്കുന്നത്.

ബിനു വെള്ളത്തിൽ മുങ്ങി താഴ്ന്നിട്ടും എൻഡിആർഎഫ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്താൻ വൈകി. കൂടാതെ രക്ഷപ്രവർത്തനങ്ങൾക്കായുള്ള ബോട്ടും പ്രവർത്തന രഹിതമായിരുന്നെന്നും നാട്ടുകാർ വിമർശിച്ചു. ഫയർഫോഴ്സിന്റെ മോട്ടോർ ബോട്ട് കയറു കെട്ടി വലിച്ചാണ് ബിനുവിനെ കരയ്ക്ക് എത്തിച്ചത്. വെള്ളത്തിൽ വീണവരെ എങ്ങനെ രക്ഷിക്കാമെന്നുള്ള പരീക്ഷണത്തിനിടയിലാണ് ബിനു സോമൻ മുങ്ങി മരിച്ചത്.

STORY HIGHLIGHTS: Minister K Rajan response over the death of youth in mockdrill

Next Story