Top

ഗുണമേന്മ പരിശോധനക്കിടെ ഭക്ഷണത്തിൽ നിന്ന് തലമുടി; 'സ്ത്രീകൾ കൈകാര്യം ചെയ്യുന്നതല്ലേ സ്വാഭാവിക'മെന്ന് മന്ത്രി

സ്ക്കൂളിൽ ആയിരത്തിന് മുകളിലുള്ള കു‌ട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ രണ്ട് ജീവനക്കാർ മാത്രമാണുള്ളതെന്ന് പ്രധാനാധ്യാപിക പറഞ്ഞു.

7 Jun 2022 11:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുണമേന്മ പരിശോധനക്കിടെ ഭക്ഷണത്തിൽ നിന്ന് തലമുടി; സ്ത്രീകൾ കൈകാര്യം ചെയ്യുന്നതല്ലേ സ്വാഭാവികമെന്ന് മന്ത്രി
X

തിരുവനന്തപുരം: സ്ക്കൂളിലെ ഭക്ഷണത്തിൻ്റെ ​ഗുണമേന്മ പരിശോധനക്കിടെ ഭക്ഷ്യമന്ത്രി ജി ആർ അനിലിന് നൽകിയ ഭക്ഷണത്തിൽ നിന്നും തലമുടി ലഭിച്ചു. മാധ്യമപ്രവർത്തകരുടെ മുന്നിൽ ഇരുന്ന് ഭക്ഷണം കഴികുമ്പോഴാണ് മന്ത്രിക്ക് ഭക്ഷണത്തിൽ നിന്ന് മുടി ലഭിച്ചത്. ശേഷം മറ്റൊരു പാത്രത്തിൽ നിന്ന് മന്ത്രി ഭക്ഷണം കഴിച്ചു. തിരുവനന്തപുരം കോട്ടൺഹിൽ എൽപി സ്കൂളിലെ ഭക്ഷണത്തിൻ്റെ ഗുണമേന്മ പരിശോധിക്കാൻ എത്തിയതായിരുന്നു മന്ത്രി.

'മുടിയല്ല, തേങ്ങ ചിരകിയത് മറ്റോ ആണ്. സ്ത്രീകൾ കൈകാര്യം ചെയ്യുന്നതല്ലേ, ഇതൊക്കെ സ്വാഭാവികമാണ്. ഇവിടെ ആവശ്യത്തിന് പാചക ശുചീകരണ തൊഴിലാളികളുടെ കുറവുണ്ട്. അത് കുറച്ചുകൂടി ​ഗൗരവമായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തും. ഭക്ഷണം തയാറാക്കുന്നതിലും വിളമ്പുന്നതിലും വൃത്തി ഉണ്ടാകണം' മന്ത്രി പറഞ്ഞു

സ്ക്കൂളിൽ ആയിരത്തിന് മുകളിലുള്ള കു‌ട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ രണ്ട് ജീവനക്കാർ മാത്രമാണുള്ളതെന്ന് പ്രധാനാധ്യാപിക പറഞ്ഞു. നാളെ മുതൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണവും നൽകുന്നുണ്ട്. രാവിലെ 8.30 ന് ഭക്ഷണം ഒരുക്കണം. ഇതിനും രണ്ട് പേർ മാത്രം ഉള്ളുവെന്ന് അവർ പറഞ്ഞു. മുടി എന്നത് സാധാരണ എല്ലാ വീടുകളിലും കിട്ടാറുണ്ടെന്നും അതൊരു തെറ്റായി തോന്നുന്നില്ലെന്നും പ്രധാനാധ്യാപിക കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: Minister G R Anil Got Hair From School Meals

Next Story