യാക്കോബായ സഭ മെത്രാപ്പൊലീത്ത സഖറിയാസ് മോർ പോളിക്കാർപ്പോസ് കാലം ചെയ്തു
21 Jun 2022 5:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസ് കാലം ചെയ്തു. ഹൃദയാഘാതത്തെത്തുടർന്ന് മണർകാട് സെൻ്റ് മേരീസ് ആശുപത്രിയിലായിരുന്നു അന്ത്യം.
മലബാർ ഭദ്രാസനത്തിൻ്റ മുൻ മെത്രാപ്പോലീത്ത ആയിരുന്നു. കോട്ടയം കുറിച്ചി സെൻ്റ് മേരീസ് പുത്തൻപള്ളി ഇടവകാംഗവും കുറിച്ചി കൊച്ചില്ലം കുടുംബാംഗവുമാണ്.
story highlights: Metropolitan of Jacobite Church Zacharias Mar Polycarpos Passes Away
Next Story