ബാറിലെത്തിയപ്പോൾ മകനെ മറന്നു; പൊലീസ് തിരഞ്ഞ് കണ്ടെത്തി
12 April 2022 1:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചെങ്ങന്നൂർ: ബാറിൽ കയറിയതോടെ മകനെ മറന്ന് പിതാവ്. ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിലാക്കി മദ്യപിക്കാൻ പോയ അസം സ്വദേശിയാണ് മകനെ മറന്നത്. ഒടുവിൽ പൊലീസ് അന്വേഷണത്തിലാണ് മകനെ കണ്ടെത്തിയത്. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലായിരുന്നു ഇയാളുടെ ഭാര്യയെ പ്രസവത്തിനായി എത്തിച്ചത്. ശേഷം മദ്യപിക്കാൻ ബാറിലേക്ക് പോയപ്പോൾ ഒപ്പം മകനെയും കൂട്ടി.
ബാറിൽ കയറി മദ്യപിച്ച് തിരികെ ഇറങ്ങുമ്പോൾ മകനെ ഒപ്പം കൂട്ടാൻ മറന്നു. ഭർത്താവിന്റെയൊപ്പം മകനെ കാണാതായതോടെ യുവതി പരിഭ്രാന്തയായി. ആശുപത്രി അധികൃതർ വിവരമറിഞ്ഞതോടെ പൊലീസിനെ അറിയിച്ചു. തുടർന്ന് ഡിവൈഎസ്പി ഡോ ആർ ജോസിന്റെ നേതൃത്വത്തിൽ സംഘം തിരച്ചിൽ തുടങ്ങി. പിതാവിനെ കാണാതെ നഗരത്തിൽ മർക്കറ്റിലൂടെ അലയുകയായിരുന്നു കുട്ടി. കുട്ടിയെ പാെലീസ് രക്ഷിതാക്കൾക്ക് കൈമാറി.
story highlight: Man forgets his son after get drunk