Top

മേജര്‍ ആനന്ദവല്ലി അന്തരിച്ചു; വിടപറഞ്ഞത് കേരള എന്‍സിസി ചരിത്രത്തിലെ ആദ്യ വനിതാ കമാന്റിങ് ഓഫീസര്‍

8 Nov 2021 1:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മേജര്‍ ആനന്ദവല്ലി അന്തരിച്ചു; വിടപറഞ്ഞത് കേരള എന്‍സിസി ചരിത്രത്തിലെ  ആദ്യ വനിതാ കമാന്റിങ് ഓഫീസര്‍
X

കേരളാ എന്‍സിസി ചരിത്രത്തിലെ ആദ്യ വനിതാ കമാന്റിങ് ഓഫീസര്‍ മേജര്‍ എംസി ആനന്ദവല്ലി (92) അന്തരിച്ചു. തൃശൂര്‍ ചെമ്പുക്കാവിലുള്ള മകളുടെ വസതിയില്‍ വെച്ച് ഇന്നലെ വൈകീട്ട് 5 നായിരുന്നു അന്ത്യം. തൃശൂര്‍ 7 കേരളാ ഗേള്‍സ് ബറ്റാലിയന്റെ സ്ഥാപക കമാന്റിങ് ഓഫീസറുമായിരുന്നു ആനന്ദവല്ലി.

1960 മുതല്‍ 1975 വരെ എന്‍സിസിയില്‍ വിവിധ തസ്തികളില്‍ കേരളാ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1969 മുതല്‍ 1971 വരെയുള്ള കാലഘട്ടത്തിലാണ് തൃശ്ശൂരില്‍ 7 കേരളാ ഗേള്‍സ് ബറ്റാലിയന്റെ ആദ്യ കമാന്റിങ് ഓഫീസര്‍ ചുമതല വഹിച്ചത്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ വന്നിറങ്ങാറുള്ള കമാന്‍ഡിങ് ഓഫീസര്‍ എന്ന വിശേഷണവും സഹപ്രവര്‍ത്തര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയില്‍ ആനന്ദവല്ലിക്ക ഉണ്ടായിരുന്നു.

കേരളാ ഗേള്‍സ് ബറ്റാലിയന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ച 019 ല്‍ ആനന്ദവല്ലിയെ ബറ്റാലിയന്‍ ആദരിച്ചിരുന്നു. ആനന്ദവല്ലിയുടെ നിര്യാണത്തില്‍ മുന്‍ കമാന്റിങ് ഓഫീസര്‍ കേണല്‍ എച്ച് പദ്മനാഭനടക്കം നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.

Next Story