മുല്ലപ്പെരിയാർ ഡാം പൊട്ടാതിരിക്കാൻ നടപടിയെടുത്തില്ല; എം വിൻസെന്റ് എംഎൽഎയുടെ കാർ അടിച്ചു തകർത്തു; ഒരാൾ കസ്റ്റഡിയിൽ
കസ്റ്റഡിയിലായ സന്തോഷിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറയുന്നു.
28 Feb 2022 4:02 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോവളം എംഎൽഎ എം വിൻസെന്റിന്റെ കാർ അടിച്ചുതകർത്തു. സംഭവത്തിൽ ഉച്ചക്കട സ്വദേശി സന്തോഷിനെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് എംഎൽഎ ഓഫീസിന് മുമ്പിൽ നിറുത്തിയിട്ടിരുന്ന കാർ അടിച്ചുതകർത്തത്.
ഈ സമയം ഓഫീസിൽ എംഎൽഎ ഉണ്ടായിരുന്നു. കസ്റ്റഡിയിലായ സന്തോഷിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറയുന്നു. ശബരിമല സ്ത്രീ പ്രവേശനം തടഞ്ഞില്ല, മുല്ലപ്പെരിയാർ ഡാം പൊട്ടാതിരിക്കാൻ നടപടി എടുക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിയുടെ ആക്രമണം. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിൽ ഏല്പിച്ചത്.
STORY HIGHLIGHTS: M Vincent MLA's car was smashed; One in custody
Next Story