സ്കൂള്‍ ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; എല്‍കെജി വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലുവയിലാണ് ഓടുന്ന ബസില്‍ നിന്ന് എല്‍കെജി വിദ്യാര്‍ത്ഥിനി പുറത്തേക്ക് വീണത്
2 Sep 2022 5:04 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: സ്കൂള്‍ ബസില്‍ നിന്ന് വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ചു വീണു. ആലുവയിലാണ് ഓടുന്ന ബസില്‍ നിന്ന് എല്‍കെജി വിദ്യാര്‍ത്ഥിനി പുറത്തേക്ക് വീണത്. പിന്നാലെ വന്ന ബസ് ബ്രേക്കിട്ടതിനാല്‍ തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്.
ആലുവ സ്വദേശി യൂസഫിന്റെ മകള്‍ ഫൈസയാണ് അപകടത്തില്‍പ്പെട്ടത്. വഴുങ്ങാട്ടുശ്ശേരിയിലെ അല്‍ ഹിന്ദ് സ്കൂളിന്റെ ബസില്‍ നിന്നാണ് കുട്ടി വീണത്. ബസിന്റെ എമര്‍ജന്‍സി വാതില്‍ വഴി കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു.
കുട്ടി പുറത്തേക്ക് വീണതോടെ നാട്ടുകാര്‍ ഇടപെട്ട് പിന്നാലെ വന്ന വാഹനം നിര്‍ത്തിച്ചു. ഇവര്‍ ഉടന്‍ തന്നെ കുട്ടിയെ എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം റോഡില്‍ വീണ് പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും ആരോപണമുണ്ട്.
Story Highlights: LKG Student Fell Off From Running School Bus