രാജ്യസഭാ സീറ്റ് വേണം; സോണിയയെ കാണാനൊരുങ്ങി കെവി തോമസ്
രാജ്യസഭാ സീറ്റ് സംബന്ധിച്ച് കെപിസിസി നേതൃത്വത്തോട് ചോദിക്കണമെന്നും കെവി തോമസ് പറഞ്ഞു.
11 March 2022 10:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഡൽഹി: രാജ്യസഭാ സീറ്റിനായി സമ്മർദം ശക്തമാക്കി കോൺഗ്രസ് നേതാവ് കെവി തോമസ്. എഐസിസി ആസ്ഥാനത്തെത്തി താരീഖ് അൻവറുമായി കൂടിക്കാഴ്ച നടത്തി. ഒരു പദവിക്കും ആരും അയോഗ്യരല്ല. താരീഖ് അൻവറുമായി സൗഹാർദപരമായ കൂടിക്കാഴ്ച്ചയാണ് നടന്നത്. രാജ്യസഭാ സീറ്റ് സംബന്ധിച്ച് കെപിസിസി നേതൃത്വത്തോട് ചോദിക്കണമെന്നും കെവി തോമസ് പറഞ്ഞു.
വരും ദിവസങ്ങളിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ഇതു സംബന്ധിച്ച് കെവി തോമസ് കൂടിക്കാഴ്ച്ച നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എകെ ആന്റണി രാജ്യസഭയിലേക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ നേരത്തെ തന്നെ കെവി തോമസ് തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ രാജ്യസഭാ സീറ്റ് ആർക്ക് നൽകണമെന്ന കാര്യത്തിൽ കോൺഗ്രസിനകത്ത് ഇതുവരെ ധാരണയായിട്ടില്ല. മുതിർന്ന നേതാക്കളായ മുല്ലപ്പളളി രാമചന്ദ്രനും ചെറിയാൻ ഫിലിപ്പും രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കപ്പെട്ടേക്കാം എന്ന അഭ്യൂഹങ്ങളുമുണ്ട്.
STORY HIGHLIGHTS: Wants Rajya Sabha Seat; KV Thomas Gets Ready to Meet Sonia