Top

കെവി തോമസിനെ ഇടത് വേദിയിലേക്ക് സ്വാ​ഗതം ചെയ്ത് മുഖ്യമന്ത്രി; ഷാളണിയിച്ച് സ്വീകരിച്ച് ഇപി

കെവി തോമസ് വേദിയിലെത്താൻ വൈകി, കെ റെയിലിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

12 May 2022 12:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെവി തോമസിനെ ഇടത് വേദിയിലേക്ക് സ്വാ​ഗതം ചെയ്ത് മുഖ്യമന്ത്രി; ഷാളണിയിച്ച് സ്വീകരിച്ച് ഇപി
X

എറണാകുളം: മുതിർന്ന കോൺ​ഗ്രസ് നേതാവ് കെവി തോമസ് തൃക്കാകരയിൽ ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ സ്വാ​ഗതം ചെയ്തു. എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ഷാളണിയിച്ച് സ്വീകരിച്ചു. കെവി തോമസ് വേദിയിലെത്താൻ വൈകി, കെ റെയിലിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചത്.

ഉപതെരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് അപ്പുറം മാനമുള്ള തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. കേരളം ആഗ്രഹിക്കുന്ന തരത്തില്‍ പ്രതികരിക്കാന്‍ മണ്ഡലം തയ്യാറായിരിക്കുകയാണ്. അതിന്റെ വേവലാതികള്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ പ്രകടമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദേശീയ പ്രസ്താനത്തിന് നേതൃത്വം കൊടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസിന്റെ പൈതൃകം പേറുന്ന കോണ്‍ഗ്രസ് ഇത്തരം കാര്യങ്ങളില്‍ വാക്കാലെങ്കിലും നേരിടാനുള്ള ശക്തമായി നേരിടാന്‍ കഴിയാത്ത നേതൃത്വമായി ഇന്ന് കോണ്‍ഗ്രസ് മാറിയിരിക്കുന്നു. വര്‍ഗീയതെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് ഉയരാന്‍ കോണ്‍ഗ്രസിന് ആവുന്നില്ല. കഴിഞ്ഞ കുറേ കാലമായി കോണ്‍ഗ്രസ് ഈ നിലയാണ് തുടരുന്നത്. വര്‍ഗീയ നീക്കങ്ങളെ തടയാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

അസുലഭ അവസരമാണ് തൃക്കാക്കരയ്ക്ക് വന്നിരിക്കുന്നത്. കേരളം ആഗ്രഹിക്കുന്ന തരത്തില്‍ പ്രതികരിക്കാന്‍ മണ്ഡലം തയ്യാറായിരിക്കുകയാണ്. അതിന്റെ വേവലാതികള്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ പ്രകടമാണ്. ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിലും അപ്പുറം മാനമുള്ള തെരഞ്ഞെടുപ്പാണ്. ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. ദേശീയ തലത്തില്‍ രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുണ്ട്. അത് മൂര്‍ച്ഛിച്ച് വരുന്ന നിലയാണ് കാണാന്‍ കഴിയുന്നത്. മത നിരപേക്ഷത തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കം. ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത സമീപനം ഭരണകര്‍ത്താക്കളില്‍ നിന്നും ഉയര്‍ന്നു വരുന്നു.

രാജ്യമാകെ സ്വാഗതം ചെയ്യുന്ന ഉന്നതമായ നിലപാട് ഇന്നലെ കോടതി സ്വീകരിച്ചു. അത് എല്ലാവരും സ്വാഗതം ചെയ്തു. കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും അസഹിഷ്ണുതയാണ് എന്നത് കേന്ദ്രമന്ത്രിയുടെ വാക്കുകളില്‍ പ്രകടമാണ്. ലക്ഷ്മണ രേഖ കടക്കാന്‍ പാടില്ല എന്നത് ഭീഷണിയുടെ സ്വരം. എല്ലാം തങ്ങള്‍ക്ക് വിധേയമാകണം എന്ന സമീപനം. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ചൊല്‍പ്പടിക്ക് നില്‍ക്കണം എന്ന നിലപാട്. മതനിരപേക്ഷത നിലനില്‍ക്കണം എന്ന് മഹാഭൂരിപക്ഷം ആഗ്രഹിക്കുന്നു. എന്നാല്‍ അത് തകര്‍ക്കാനാണ് കേന്ദ്രം സന്നദ്ധമാവുന്നത്. ജനങ്ങളെ വഞ്ചിക്കുന്ന രീതിയാണ് കേന്ദ്ര സര്‍ക്കാറിന്റേത്. സംഘര്‍ഷമുണ്ടാക്കി അത്യന്തം ഹീനമായി ഭാഷയില്‍ വര്‍ഗീയ വിദ്വേഷം സമൂഹത്തില്‍ പടര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നു. കാലങ്ങളായി നിലനില്‍ക്കുന്ന സ്ഥാപനങ്ങളേയും പ്രതീകങ്ങളേയും തങ്ങളുടേതാക്കി മാറ്റാനുള്ള നീക്കങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്നു.

ഒറ്റപ്പെട്ട സംഭവമായല്ല, പരക്കെയാണ് ഇതെല്ലാം നടക്കുന്നത്. ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കേണ്ടിവരുന്നത് മതന്യൂനപക്ഷത്തില്‍പ്പെട്ടവരാണ്. അവരെ ലക്ഷ്യമിട്ട് അക്രമണം പദ്ധതിയിടുന്നു. ഇതിനെ പ്രോത്സാഹിപ്പിക്കാനാണ് ഭരണാധികാരികള്‍ സന്നദ്ധമാകുന്നത്. ക്രിസ്ത്യന്‍- മുസ്ലിം- ആദിവാസി- പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുന്നു. സംഘപരിവാര്‍ സ്വപ്‌നം കാണുന്ന തരത്തില്‍ രാജ്യത്തെ മാറ്റാനാണ് അവര്‍ ശ്രമിക്കുന്നത്. അവിടെ ഈ വിഭാഗങ്ങള്‍ക്ക് സ്ഥാനമില്ല.ദേശീയ പ്രസ്താനത്തിന് നേതൃത്വം കൊടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസിന്റെ പൈതൃകം പേറുന്ന കോണ്‍ഗ്രസ് ഇത്തരം കാര്യങ്ങളില്‍ വാക്കാലെങ്കിലും നേരിടാനുള്ള ശക്തമായി നേരിടാന്‍ കഴിയാത്ത നേതൃത്വമായി ഇന്ന് കോണ്‍ഗ്രസ് മാറിയിരിക്കുന്നു. വര്‍ഗീയതെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് ഉയരാന്‍ കോണ്‍ഗ്രസിന് ആവുന്നില്ല. കഴിഞ്ഞ കുറേ കാലമായി കോണ്‍ഗ്രസ് ഈ നിലയാണ് തുടരുന്നത്. വര്‍ഗീയ നീക്കങ്ങളെ തടയാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. എന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.

STORY HIGHLIGHTS: KV Thomas Participate Thrikkakara LDF Convension

Next Story