Top

കോണ്‍ഗ്രസിന്റെ തന്ത്രം തിരിച്ചറിഞ്ഞു; കെവി തോമസ് എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങിയേക്കും

4 May 2022 7:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസിന്റെ തന്ത്രം തിരിച്ചറിഞ്ഞു; കെവി തോമസ് എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങിയേക്കും
X

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങിയേക്കും. മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത് അതാണ്.

മണ്ഡലത്തില്‍ സഹതാപമല്ല രാഷ്ട്രീയ പോരാട്ടമാണ് വേണ്ടത്. മണ്ഡലത്തില്‍ വികസന രാഷ്ട്രീയം പറയാന്‍ താനുണ്ടാവും എന്നാണ് കെവി തോമസിന്റെ പ്രതികരണം. സഹതാപമല്ല എന്ന വാക്കിലൂടെ തോമസ് ലക്ഷ്യമിടുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ തന്നെയാണ്. വികസന രാഷ്ട്രീയം പറയാന്‍ താനുണ്ടാവുമെന്ന വാക്കുകളിലൂടെ പറയാന്‍ ശ്രമിക്കുന്നത് കെ റെയില്‍ കൊണ്ടുവരുന്ന എല്‍ഡിഎഫിനോടൊപ്പമാണ് താനെന്ന സൂചനയാണെന്നും തോമസ് പറയാതെ പറയുന്നുവെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മണ്ഡലത്തില്‍ വികസന രാഷ്ട്രീയം പറയാന്‍ താനുണ്ടെന്നാവുമെന്ന നിലപാട് വ്യക്തമാക്കുന്നത് കെ റെയില്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്‍ഡിഎഫിന് വേണ്ടി സംസാരിക്കാനിറങ്ങുമെന്ന് തന്നെയാണ്. വരും ദിവസങ്ങളില്‍ കെവി തോമസ് ഇത് നേരെ തന്നെ പറയപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റുക എന്ന നിലപാടാണ് കെവി തോമസിനെതിരെ കോണ്‍ഗ്രസ് സ്വീകരിച്ചത്. പുറത്താക്കിയാല്‍ കെവി തോമസിന് ലഭിക്കാവുന്ന പ്രതിച്ഛായയെ മുന്നില്‍ കണ്ടായിരുന്നു കോണ്‍ഗ്രസിന്റെ ഈ നീക്കം. ഈ തന്ത്രം മനസ്സിലാക്കിയ കെവി തോമസ് നിലപാട് വ്യക്തമാക്കാനൊരുങ്ങുകയാണ് ഇപ്പോഴെന്ന് വേണം പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉമ തോമസ് തന്റെ ഭാര്യയുമായി സംസാരിച്ചിരുന്നുവെന്ന് തോമസ് പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞുപ്പില്‍ വികസന രാഷ്ട്രീയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഗതാഗത പ്രശ്‌നങ്ങള്‍ രൂക്ഷമായ ഘട്ടത്തില്‍ കെ റെയില്‍ പോലുള്ള പദ്ധതികളില്‍ വിട്ട് വീഴ്ച ചെയ്യാനാകില്ലെന്നും കെ വി തോമസ് ചൂണ്ടിക്കാട്ടി. തനിക്കെതിരെ പ്രവര്‍ത്തിക്കാന്‍ തോമസ് മാഷിന് കഴിയില്ലെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു കെവി തോമസിന്റെ പ്രതികരണം.

അതേ സമയം പാര്‍ട്ടി അംഗത്വം പുതുക്കിയിട്ടുണ്ട് കെവി തോമസ്. അടുത്ത സഹപ്രവര്‍ത്തകനായ അജിത് അമീര്‍ ബാവ മുഖേനയാണ് തോമസ് അംഗത്വം പുതുക്കിയത്.

Story Highlights: KV THOMAS MAY BE WORK FOR LDF AT THRIKKAKKARA BY ELECTION

Next Story