പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതി കെവി കുഞ്ഞിരാമന് വീണ്ടും സിപിഐഎം ഏരിയ സെക്രട്ടറി
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ പ്രതികള്‍ക്ക് സഹായം ചെയ്തെന്ന് കണ്ടെത്തിയതേടെയാണ് സിബിഐ കേസില്‍ കെവി കുഞ്ഞിരാമനെ പ്രതി ചേര്‍ത്തത്.
20 Dec 2021 2:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പെരിയ ഇരട്ടക്കൊലപാതക കേസിലെ 20ാം പ്രതിയും മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമനെ സിപിഐഎം മഞ്ചേശ്വരം ഏരിയ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു.ജില്ല സെക്രട്ടേറിയറ്റ് അംഗം കൂടിയായ കെവി കുഞ്ഞിരാമന് ഏരിയ സെക്രട്ടറിയെന്ന നിലക്ക് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 17 അംഗ ഏരിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജില്ല സമ്മേളന പ്രതിനിധികളായി ഏഴുപേരെ തെരഞ്ഞെടുത്തു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ പ്രതികള്‍ക്ക് സഹായം ചെയ്തെന്ന് കണ്ടെത്തിയതേടെയാണ് സിബിഐ കേസില്‍ കെവി കുഞ്ഞിരാമനെ പ്രതി ചേര്‍ത്തത്.
Next Story