ബസിൽ യാത്രക്കാരിയെ ശല്യപെടുത്തി; കോട്ടയത്ത് ഗുണ്ടാ നേതാവ് സൂര്യൻ അറസ്റ്റിൽ
സൂര്യന്റെ ഗുണ്ടാസംഘത്തിൽപ്പെട്ടയാളാണെന്ന് ഷാൻകൊലക്കേസിൽ അറസ്റ്റിലായതിന് ശേഷം ജോമോൻ പറഞ്ഞിരുന്നു.
8 March 2022 3:05 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോട്ടയം; ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപെടുത്തിയ കേസിൽ ഗുണ്ടാ നേതാവ് സൂര്യൻ അറസ്റ്റിൽ. മങ്ങാനം മന്ദിരം ആശുപത്രിക്കു സമീപത്ത് വച്ചാണ് ബസിൽ യാത്രക്കാരിയെ സൂര്യൻ ശല്യപ്പെടുത്തിയത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കോട്ടയം ഷാൻകൊലക്കേസ് പ്രതി കെഡി ജോമോന്റെ എതിർ സംഘനേതാവാണ് സൂര്യൻ. സൂര്യന്റെ ഗുണ്ടാസംഘത്തിൽപ്പെട്ടയാളാണെന്ന് ഷാൻകൊലക്കേസിൽ അറസ്റ്റിലായതിന് ശേഷം ജോമോൻ പറഞ്ഞിരുന്നു. സൂര്യന്റെ കൂടെ ഉണ്ടായിരുന്ന അനക്സ് ഷിബു എന്നയാളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
STORY HIGHLIGHTS: The Passenger on the Bus was Disturbed; Kottayam Goonda Leader Suryan Arrested
- TAGS:
- Goonda
- Kottayam
- Goonda Arrest
Next Story