Top

ഇടുക്കി ഡാം ഇന്ന് രാവിലെ പത്തിന് തുറക്കും; പെരിയാറിന്റെ തീരത്ത് ജാ​ഗ്രതാ നിർദേശം

സെക്കന്‍ഡില്‍ 50 ക്യുമെക്‌സ് വെള്ളം ആയിരിക്കും അണക്കെട്ടിൽ നിന്ന് തുറന്ന് വിടുന്നത്.

7 Aug 2022 1:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടുക്കി ഡാം ഇന്ന് രാവിലെ പത്തിന് തുറക്കും;  പെരിയാറിന്റെ തീരത്ത് ജാ​ഗ്രതാ നിർദേശം
X

ചെറുതോണി: ഇടുക്കി ഡാം ഇന്ന് രാവിലെ 10 മണിക്ക് തുറക്കും. ഡാമിന്റെ ഒരു ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തിയാണ് വെള്ളം ഒഴുക്കിവിടുക. ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിലേക്ക് എത്തിയ സാഹചര്യത്തിലാണ് ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാൻ തീരുമാനിച്ചത്. സെക്കന്‍ഡില്‍ 50 ക്യുമെക്‌സ് വെള്ളം ആയിരിക്കും അണക്കെട്ടിൽ നിന്ന് തുറന്ന് വിടുന്നത്.

നിലവില്‍ 1127.48 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇന്നലെ ഡാമിലെ ജലനിരപ്പ് 2383.10 ആയതോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഡാം തുറക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണസേനയും ഇടുക്കിയില്‍ എത്തിയിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ന്നതോടെ ഇന്നലെ രാവിലെ മുതൽ ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി ഡാമിലെ അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി എമര്‍ജന്‍സി പ്ലാനിങ് മാനേജര്‍ മുന്നാം ഘട്ട മുന്നറിയിപ്പായിട്ടാണ് ഇന്നലെ രാവിലെ മുതൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.



Next Story