Top

'ആത്മഹത്യയുടെ വക്കില്‍ നിന്ന് സ്വപ്നയെ രക്ഷിക്കാനാണ് നികേഷ് കുമാറിന്റെ പേര് പറഞ്ഞത്'; ഇബ്രാഹിം

സ്വര്‍ണക്കടത്ത് കേസില്‍ ട്രാപ്പിലാണ് എന്ന് പറഞ്ഞ് സ്വപ്‌ന ഞങ്ങളുടെ മുമ്പില്‍ കരഞ്ഞു.

10 Jun 2022 2:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആത്മഹത്യയുടെ വക്കില്‍ നിന്ന് സ്വപ്നയെ രക്ഷിക്കാനാണ് നികേഷ് കുമാറിന്റെ പേര് പറഞ്ഞത്; ഇബ്രാഹിം
X

എറണാകുളം: സ്വപ്ന സുരേഷ് പുറത്തുവിട്ട ഓഡിയോയിൽ നികേഷ് കുമാറിനെ കുറിച്ച് സംസാരിക്കുന്നത് താനാണെന്ന് സ്വപ്നയുടെ സുഹൃത്ത് ഇബ്രാഹിം. സ്വപ്ന പ്രശ്നങ്ങൾ അറിയിച്ചപ്പോൾ നികേഷ് കുമാറിനോട് പറഞ്ഞ് പുറത്ത് എത്തിക്കാനാണ് ശ്രമിച്ചത്. സ്വപ്ന ആത്മഹത്യയുടെ വക്കിലാണെന്നും സ്വർണകടത്ത് കേസിൽ ട്രാപ്പിലാണെന്നും പറഞ്ഞപ്പോൾ അവരെ രക്ഷിക്കാനായിട്ട് ഒരു രക്ഷകന്റെ വേഷത്തിലാണ് സാറിനെ താൻ കണ്ടതെന്നും ഇബ്രാഹിം റിപ്പോർട്ടർ ടിവി എഡ‍ിറ്റേഴ്സ് അവറിൽ വ്യക്തമാക്കി.

'നികേഷ് കുമാറിനെ അറിയില്ല. ചാനല്‍ ചര്‍ച്ചയില്‍ കണ്ടിട്ടുണ്ട്. സ്വപ്‌ന ഒരു ട്രാപ്പിലാണ് ആത്മഹത്യയുടെ വക്കിലാണ് എന്ന് പറഞ്ഞപ്പോള്‍ അവരെ രക്ഷിക്കാനായിട്ട് ഒരു രക്ഷകന്റെ വേഷത്തിലാണ് സാറിനെ ഞാന്‍ കണ്ടത്.' എന്ന് ഇബ്രാഹിം പറഞ്ഞു.

'അവര്‍ ഞങ്ങളോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ ട്രാപ്പിലാണ് എന്ന് പറഞ്ഞ് സ്വപ്‌ന ഞങ്ങളുടെ മുമ്പില്‍ കരഞ്ഞു. എച്ച് ആര്‍ ഡി എസ് ജോലി സംബന്ധമായിട്ടും അതിന് ശേഷം അവര്‍ ഈ മൊഴി കൊടുത്തിട്ട് മീഡിയയില്‍ ഈ കാര്യങ്ങള്‍ പറഞ്ഞതും തെറ്റാണെന്ന് പറഞ്ഞിരുന്നു. നികേഷ് കുമാറുമായി ഫോണില്‍ സംസാരിച്ചിട്ടില്ലേയില്ല. ഷാജ് കിരണിന്റെ കൂടെ ചാനലിൽ വന്നപ്പോഴാണ് സാറിനെ ഞാന്‍ നേരിട്ടു കാണുന്നത്.' എന്നും ഇബ്രാഹിം കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: Ibrahim Says Nikesh Kumar's Name was Mentioned to Save Swapna Suresh From Issues

Next Story