Top

'ഗേ വിവാഹത്തിന് പിന്തുണ അറിയിച്ച എംപി നല്ല മാതൃകയാണ്'; ഉണ്ണിത്താനെ ട്രോളി ഹരീഷ് വാസുദേവന്‍

17 Oct 2021 3:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗേ വിവാഹത്തിന് പിന്തുണ അറിയിച്ച എംപി നല്ല മാതൃകയാണ്; ഉണ്ണിത്താനെ ട്രോളി ഹരീഷ് വാസുദേവന്‍
X

കോണ്‍ഗ്രസ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനെ ട്രോളി ഹരീഷ് വാസുദേവന്‍. രാജ്‌മോഹന്‍ ഫേസ്ബുക്കിലൂടെ നടത്തിയ വിവാഹ ആശംസയാണ് ട്രോളിന് കാരണമായിരിക്കുന്നത്. 'ഇന്ന് വിവാഹിതരായ മഞ്ചേശ്വരത്തെ സിനാനും ഷഫീഖ്‌നുമൊപ്പം' എന്ന തലക്കെട്ടോടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫേസ്ബുക്കില്‍ ആംശസ പോസ്റ്റ് ചെയ്തിരുന്നു. തലക്കെട്ട് സ്വവര്‍ഗ വിവാഹത്തിന്റെ സൂചന നല്‍കുന്നതാണെന്ന് കാണിച്ചാണ് ഹരീഷ് വാസുദേവന്‍ ഉള്‍പ്പെടെയുള്ളവര്‍ കമന്റ് ചെയ്യു്ന്നത്.

വധുവില്ലാതെ വിവാഹ ആശംസ നേരുന്നതിനെയും ചിലര്‍ ട്രോളുന്നുണ്ട്. അതേസമയം ഇരട്ട വിവാഹത്തിനാണ് ഉണ്ണിത്താന്‍ ആശംസകള്‍ അര്‍പ്പിച്ചതെന്നാണ് കമന്റില്‍ നിന്ന് ലഭിക്കുന്ന വിവരം. ഉണ്ണിത്താന്റെ ആശംസാ തലക്കെട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 'ഗേ വിവാഹത്തിന് പിന്തുണ അറിയിച്ച എംപി നല്ല മാതൃക ആണ്. ഇനിയും സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ ഉണ്ടാകട്ടെ' എന്നാണ് ഹരീഷ് വാസുദേവന്റെ കമന്റ്.



Next Story