Top

ആരോഗ്യ കാരണങ്ങളാല്‍ പാര്‍ട്ടി കോണ്‍ഗ്രസിനില്ലെന്ന് ജി സുധാകരന്‍; അനുവദിച്ച് സിപിഐഎം

ആവശ്യം അനുവദിച്ച നേതൃത്വം പകരം പ്രതിനിധിയെ ഉള്‍പ്പെടുത്തി

2 April 2022 9:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരോഗ്യ കാരണങ്ങളാല്‍ പാര്‍ട്ടി കോണ്‍ഗ്രസിനില്ലെന്ന് ജി സുധാകരന്‍; അനുവദിച്ച് സിപിഐഎം
X

ആലപ്പുഴ: കണ്ണൂരില്‍ നടക്കുന്ന സിപിഐമ്മിന്റെ ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കാണിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കത്ത് നല്‍കിയത്. ജില്ലാ സെക്രട്ടറിക്ക് അദ്ദേഹം കത്ത് നല്‍കുകയായിരുന്നു. ആവശ്യം അനുവദിച്ച നേതൃത്വം പകരം പ്രതിനിധിയെ ഉള്‍പ്പെടുത്തി.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ട ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് ജി സുധാകരന്‍. നേരത്തെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ച നേതൃത്വം, പ്രായപരിധിയില്‍ ഇളവ് നല്‍കി അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഇനി ബ്രാഞ്ച് കമ്മിറ്റിയിലായിരിക്കും തന്റെ പ്രവര്‍ത്തനമെന്ന് അറിയിച്ച സുധാകരന്‍ സമ്മേളന പ്രതിനിധിയെന്ന നിലയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് അദ്ദേഹം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കാണിച്ച് പാര്‍ട്ടിക്ക് കത്ത് നല്‍കിയത്. ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ എ മഹീന്ദ്രന്‍ ജി സുധാകരന് പകരമായി ജില്ലയില്‍ നിന്നും പ്രതിനിധിയാവും.

STORY HIGHLIGHTS: G Sudhakaran informs district secretary that he can't attend party congress on health grounds

Next Story