ഓണ്‍ലൈനില്‍ സുഖം പിടിക്കേണ്ട!; സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്യണമെന്ന് മന്ത്രിമാരോട് സിപിഐഎം
12 Aug 2022 9:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ കുറച്ചു കൂടി സജീവമാകാനുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലൂടെ സഞ്ചരിക്കണം. വന്നയുടെനെ ഉണ്ടായ പ്രശ്‌നങ്ങള്‍ കാരണം ആളുകള്‍ ഓഫീസില്‍ ഇരുന്ന് പ്രവര്‍ത്തിക്കുന്ന സ്ഥിതി വന്നു. ഓണ്‍ലൈന്‍ സംവിധാനം വന്നതും ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതില്‍ മാറ്റം വരുത്തണമെന്നാണ് സിപിഐഎം ആവശ്യപ്പെട്ടത്.
സിപിഐയുമായി ചര്‍ച്ച ചെയ്തു. അവരുമായി ചര്‍ച്ച ചെയ്തതിന് ശേഷമെ തീരുമാനങ്ങള്‍ എടുക്കൂ. പൊലീസ് വകുപ്പിനെ കുറിച്ച് പരാതികളില്ലാത്ത കാലമുണ്ടായിട്ടില്ല. ഇന്ത്യയിലെ ക്രമസമാധാനത്തില്‍ മികച്ചത് കേരളമാണ്. ഗവര്‍ണര്‍ക്കെതിരെ പേരിനില്ല. കൃത്യമായ കാരണം പറയാതെയാണ് നിരാകരിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തികരിക്കാനാകാത്ത പദ്ധതികള്‍ പൂര്‍ത്തീകരിക്കണം. വികസന പദ്ധതികള്‍ക്ക് പ്രത്യേക പ്രാധാന്യം. എല്ലാവര്‍ക്കും നീതി ഉറപ്പാക്കും. ജനങ്ങള്‍ ആഗ്രഹിക്കുന്ന നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ജന പിന്തുണ നേടാന്‍ കഴിയുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മാര്‍ഗ നിര്‍ദേശങ്ങള്‍ കമ്മിറ്റി നിര്‍ദേശിച്ചു. സംഘടന രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കണം. മാധ്യമരംഗത്തെ ഇടപെടല്‍ വേണ്ടത്രയില്ല. സംസ്ഥാന സമ്മേളന തീരുമാനം പോലെ ദേശാഭിമാനിയുടെ കോപ്പി 10 ലക്ഷത്തിലേക്ക് എത്തിക്കും. വരിക്കാരെ വര്‍ധിപ്പിക്കുക. പാര്‍ലമെന്ററി സംവിധാനത്തിന് ചുറ്റം കറങ്ങേണ്ടതല്ല പാര്‍ട്ടി. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടണം. ആഗസ്റ്റ് 15ന് എല്ലായിടത്തും പതാക ഉയര്‍ത്തും. പ്രതിജ്ഞ, ഭരണഘടനയുടെ ആമുഖം വായിക്കും. ബ്രാഞ്ച് മുതല്‍ എല്ലാ കമ്മിറ്റി ഓഫീസിലും പതാക ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: CPIM ABOUT MINISTERS WORKING STYLE