Top

കെ റെയില്‍ പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിടണം; നിലപാട് മാറ്റി സിപിഐ

പദ്ധിതിയെക്കുറിച്ച് സിപിഐക്കുളളിലുയര്‍ന്ന സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം.

25 Dec 2021 5:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ റെയില്‍ പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിടണം; നിലപാട് മാറ്റി സിപിഐ
X

കെറെയില്‍ പദ്ധതിയുടെ വിശദമായ രൂപരേഖ (ഡിപിആര്‍) പുറത്തുവിടണമെന്നാവിശ്യപ്പെട്ട് സിപിഐ. ഇതു സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐഎമ്മിനെ നിലപാട് അറിയിക്കും. പദ്ധിതിയെക്കുറിച്ച് സിപിഐക്കുളളിലുയര്‍ന്ന സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം.

ഡിപിആര്‍ കണ്ട ശേഷമായിരിക്കും പദ്ധതിയെക്കുറിച്ചുളള നിലപാട് കൂടുതല്‍ വ്യക്തമാക്കുകയെന്നും സിപിഐ വ്യക്തമാക്കി. അതുവരെ കെറെയില്‍ പദ്ധതിയെ എതിര്‍ക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന പദ്ധതിയാണ് കെറെയില്‍ എന്നായിരുന്നു സിപിഐയുടെ നിലപാട്. എന്നാല്‍ കഴിഞ്ഞാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലില്‍ കെറെയിലില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. മുന്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍ വരെ പദ്ധതിക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.

പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിടണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജോന്ദ്രന്‍ ആവശ്യപ്പെടും. നേരത്തെ കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഡിപിആര്‍ പുറത്തുവിടണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു. എന്നാല്‍ ഡിപിആര്‍ പുറത്തുവിടാന്‍ പറ്റില്ലെന്നും രഹസ്യരേഖയാണെന്നും കെറെയില്‍ എംഡി ഉള്‍പ്പെടെയുളളവര്‍ പറഞ്ഞിരുന്നു. അതേസമയം, സിപിഐ നിലപാട് ഡിപിആര്‍ പുറത്തുവിടാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരായാക്കിയേക്കും.

Next Story